തങ്ങളുടെ ശിവക്ഷേത്രമായിരുന്ന പ്രദേശം നമാസിലൂടെ അശുദ്ധമാക്കപ്പെട്ടെന്ന്! താജ്മഹലില്‍ ആരതിയുഴിഞ്ഞ് ബജ്രംഗ്ദള്‍ വനിതാ നേതാവ്; സംഭവം വിവാദത്തില്‍

ആ​ഗ്ര: ബജ്‌രംഗ്ദള്‍ വ​നി​താ നേ​താ​വും അ​നു​യാ​യി​ക​ളും താ​ജ്മ​ഹ​ൽ പ​രി​സ​ര​ത്ത് ആ​ര​തി അ​നു​ഷ്ടി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ചു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സി​ഐ​എ​സ്എ​ഫും അ​റി​യി​ച്ചു.

ബജ്‌രംഗ്ദള്‍ വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മീ​ന ദി​വാ​ക​റാ​ണ് ആ​ര​തി ഒ​ഴി​ഞ്ഞ​ത്. ത​ങ്ങ​ൾ ഗം​ഗാ​ജ​ല​വും തീ​പ്പെ​ട്ടി​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​മാ​യി താ​ജ് മ​ഹ​ലി​ൽ ക​ട​ന്ന് ആ​ര​തി ന​ട​ത്തി​യെ​ന്നാ​ണ് മീ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

ത​ങ്ങ​ളു​ടെ ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്ന പ്ര​ദേ​ശം ന​മാ​സി​ലൂ​ടെ അ​ശു​ദ്ധ​മാ​ക്ക​പ്പെ​ട്ടെ​ന്നും പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മീ​ന പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് ന​മാ​സി​ന് അ​നു​മ​തി​യെ​ങ്കി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ലും ഇ​ത് അ​നു​ഷ്ടി​ക്കാ​റു​ണ്ടെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ത​ങ്ങ​ൾ ആ​ര​തി ഉ​ഴി​ഞ്ഞ​തെ​ന്നും ബജ്‌രംഗ്ദള്‍ നേ​താ​വ് വാ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​എ​സ്ഐ​യും ഒ​ഴി​ഞ്ഞു​മാ​റി. ക​ന​ത്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് താ​ജ് മ​ഹ​ലി​ലേ​ക്കു സ​ന്ദ​ർ​ശ​ക​രെ ക​ട​ത്തി​വി​ടാ​റു​ള്ള​ത്. തീ​പ്പെ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് താ​ജ്മ​ഹ​ലി​നു​ള്ളി​ൽ വി​ല​ക്കു​ണ്ട്.

Related posts