Set us Home Page

എഫ്എംസിജി ബിസിനസ് ഒരു കുടക്കീഴിലാക്കാൻ ടാറ്റ

മും​ബൈ: വി​വി​ധ ടാ​റ്റാ ക​ന്പ​നി​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന ക​ണ്‍സ്യൂ​മ​ർ പ്രൊ​ഡ​ക്ട് ബി​സി​ന​സ് ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​മെ​ന്ന് ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഉ​പ്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മ​സാ​ല​ക​ൾ, റെ​ഡി ടു ​ഈ​റ്റ് സ്നാ​ക്സ് മു​ത​ലാ​യ​വ ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ കീ​ഴി​ൽ​നി​ന്ന് ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റെ കീ​ഴി​ലേ​ക്കു മാ​റും. കോ​ർ​പ​റേ​റ്റ് ഘ​ട​ന കു​റേ​ക്കൂ​ടി ല​ളി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രേ രീ​തി​യി​ലു​ള്ള ബി​സി​ന​സു​ക​ൾ ഒ​രു​മി​ച്ചാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​തീ​രു​മാ​നം ഇ​ന്നേ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കൂ. ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ ബ്രാ​ൻ​ഡ​ഡ് ക​ണ്‍സ്യൂ​മ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ടാ​റ്റാ സാ​ൾ​ട്ട്, ടാ​റ്റാ സാ​ന്പ​ന് തു​ട​ങ്ങി​യ​വ ക​ന്പ​നി​യു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 16 ശ​ത​മാ​നം അ​ഥ​വാ 1,847 കോ​ടി രൂ​പ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം ന​ല്കി​യിയു​ന്നു. ക​ന്പ​നി​യു​ടെ ആ​കെ അ​റ്റാ​ദാ​യ​ത്തി​ന്‍റെ 19 ശ​ത​മാ​നം അ​ഥ​വാ 314 കോ​ടി രൂ​പ ക​ണ്‍സ്യൂ​മ​ർ ഗു​ഡ്സി​ൽ​നി​ന്നാ​ണ്.

പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കും. പോ​യ സാ​ന്പ​ത്തി​ക​വ​ർ​ഷം 7,252 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.ടാ​റ്റാ ടീ​യെ ടാ​റ്റാ ഗ്ലോ​ബ​ലു​മാ​യി ല​യി​പ്പി​ക്കാ​നും ചെ​യ​ർ​മാ​നു പ​ദ്ധ​തി​യു​ണ്ട്.

വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ടാ​റ്റാ കെ​മി​ക്ക​ൽ​സ് രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. വി​ളസം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ടാ​റ്റാ കെ​മി​ക്ക​ൽ​സ് പ്ര​ധാ​ന​മാ​യും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 1983ലാ​ണ് ക​ന്പ​നി ആ​ദ്യ​മാ​യി ഉ​പ്പ് വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് വി​പ​ണി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ടാ​റ്റാ സാ​ൾ​ട്ട് ആ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS