ആംബുലന്‍സിനായി മണിക്കൂറുകളോളം വഴിയില്‍ കാത്തുനിന്നു ; ഒടുവില്‍ റോഡിൽ പ്രസവിച്ച് ആദിവാസിയുവതി

ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നാ​യി ആം​ബു​ല​ന്‍​സ് കാ​ത്ത് നി​ല്‍​ക്ക​വെ ആ​ദി​വാ​സി യു​വ​തി റോ​ഡി​ല്‍​വ​ച്ച് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ടും ആം​ബു​ല​ന്‍​സ് എ​ത്താ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​ന​മി​ല്ലെ​ന്നാ​യി​രുന്നെന്നാണ് ന​ല്‍​കി​യ മ​റു​പ​ടി.തെലുങ്കാനയിലാണ് സംഭവം.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഗം​ഗാ​മ​ണി​യ്ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ്രാ​മ​ത്തി​ന് റോ​ഡ് ക​ണ​ക്ടി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ യു​വ​തി​യെ കൈ​ക​ളി​ല്‍ താ​ങ്ങി​യാ​ണ് അ​രു​വി മു​റി​ച്ചു​ക​ട​ന്ന് അ​ടു​ത്തു​ള്ള റോ​ഡി​ലെ​ത്തി​ച്ച​ത്.

അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്താ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​നം തീ​ര്‍​ന്നെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം വേ​ദ​ന സ​ഹി​ച്ച യു​വ​തി വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ഴി​യി​ല്‍ കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു.

പ്ര​സ​വ​ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി​യ​ത്. പിന്നാലെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ത​ട​യാ​ന്‍ റോ​ഡ് ക​ണ​ക്ഷ​ന്‍ വേ​ണ​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment