ക​ന​ത്ത ചൂ​ടി​ൽ മീ​നു​ക​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങി; മു​ന്നൂ​റ് രൂ​പ​യി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി മ​ത്തി​യു​ടെ വി​ല

കോ​​ട്ട​​യം: ക​​ടു​​ത്ത ചൂ​​ടി​​ല്‍ ക​​ട​​ലി​​ല്‍ മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ കു​​തി​​ച്ചു​ക​​യ​​റി മീ​​നു​​ക​​ളു​​ടെ വി​​ല. സു​​ല​​ഭ​​മാ​​യി കി​​ട്ടി​​യി​​രു​​ന്ന മീ​​നു​​ക​​ളു​​ടെ ല​​ഭ്യ​​ത​​യാ​​ണു കു​​റ​​ഞ്ഞ​​തും വി​​ല കൂ​​ടി​​യ​​തും.മ​​ത്തി, അ​​യ​​ല, കി​​ളി​​മീ​​ന്‍ തു​​ട​​ങ്ങി​​യ​​വ ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​​വ​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞു. ക​​ട​​ലി​​ല്‍ മീ​​ന്‍​പി​​ടി​​ക്കാ​​ന്‍ പോ​​കു​​ന്ന പ​​ല​​രും വെ​​റും കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ട സ്ഥി​​തി​​യാ​​ണെ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​യു​​ന്നു. ശ​​രാ​​ശ​​രി 32 മു​​ത​​ല്‍ 35 ഡി​​ഗ്രി സെ​​ല്‍​ഷസാ​​ണ് നി​​ല​​വി​​ല്‍ തീ​​ര​​ക്ക​​ട​​ലി​​ലെ ഊ​​ഷ്മാ​​വ്.

മ​​ത്തി പോ​​ലു​​ള്ള ഉ​​പ​​രി​​ത​​ല മ​​ത്സ്യ​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ന്‍റെ ചൂ​​ട് 28 ഡി​​ഗ്രി ക​​വി​​ഞ്ഞാ​​ല്‍ 50 മീ​​റ്റ​​ര്‍കൂ​​ടി ആ​​ഴ​​ക്ക​​ട​​ലി​​ലേ​​ക്ക് പോ​​വു​ക​​യാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ സാ​​ധാ​​ര​​ണ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി തീ​​ര​​ക്ക​​ട​​ലി​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. മീ​​ന്‍ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ കി​​ലോ​​ഗ്രാ​​മി​​ന് 100-150 രൂ​​പ​​വ​​രെ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ത്തി​​ക്ക് 280-300 രൂ​​പ​​യാ​​യി.

അ​​യ​​ല​​യു​​ടെ വി​​ല​​യും 250 ക​​ട​​ന്നു. കി​​ളി​​മീ​​നും ചൂ​​ര​​യ്ക്കും 300ന് ​​മു​​ക​​ളി​​ലാ​​ണ് വി​​ല. ക​​രി​​മീ​​ന്‍ 550-650, കാ​​ളാ​​ഞ്ചി 550-650, ഓ​​ല​​ക്കൊ​​ടി​​ 600-700, കൊ​​ഴി​​യാ​​ള 250 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​ല. ചൂ​​ടു​​കൂ​​ടി​​യ​​തോ​​ടെ പു​​ഴ​​ക​​ളി​​ലും ഉ​​ള്‍​നാ​​ട​​ന്‍ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും മീ​​ന്‍ല​​ഭ്യ​​ത കു​​റ​​വാ​​ണ്. ക​​ണ​​മ്പ്, തി​​രു​​ത, വ​​റ്റ തു​​ട​​ങ്ങി​​യ​​വ മു​​ന്‍​പ​​ത്തേ​​പ്പോ​​ലെ ഇ​​പ്പോ​​ള്‍ കി​​ട്ടു​​ന്നി​​ല്ല. കാ​​ളാ​​ഞ്ചി, ചെ​​മ്പ​​ല്ലി തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ല​​ഭ്യ​​ത​​യും വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ദി​​വ​​സ​​ങ്ങ​​ളാ​​യി കാ​​യ​​ലി​​ല്‍ മ​​ത്സ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വ് മൂ​ലം ഉ​​ള്‍​നാ​​ട​​ന്‍ മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​ട്ടി​​ണി​​യി​​ലാ​​ണ്. ഇ​​തി​​നു പു​​റ​​മേ കാ​​യ​​ലി​​ല്‍ മാ​​ലി​​ന്യം നി​​റ​​ഞ്ഞു മ​​ത്സ്യ​​ങ്ങ​​ള്‍ ച​​ത്തു​പൊ​​ങ്ങു​​ന്ന​​തും പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തു​​മൂ​​ലം വേ​​മ്പ​​നാ​​ട്, കൈ​​ത​​പ്പു​​ഴ കാ​​യ​​ലു​​ക​​ളെ ആ​​ശ്ര​​യി​​ച്ച് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഉ​​ള്‍​നാ​​ട​​ന്‍ പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും അ​​നു​​ബ​​ന്ധ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും തൊ​​ഴി​​ല്‍ ന​​ഷ്ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന വേ​​ന​​ല്‍​ച്ചൂ​​ട് കാ​​ര​​ണം പ​​ക​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കു കാ​​യ​​ലി​​ല്‍ മ​​ത്സ്യ​ബ​​ന്ധ​​ന​​ത്തി​​ന് പോ​​കാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ല. പു​​ല​​ര്‍​ച്ചെ​​യും സ​​ന്ധ്യാ​​സ​​മ​​യ​​ങ്ങ​​ളി​​ലു​​മാ​​ണ് നി​​ല​​വി​​ല്‍ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു പോ​​കു​​ന്ന​​ത്. മ​​ത്സ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ ചു​​രു​​ങ്ങി​​യ സ​​മ​​യ​​ങ്ങ​​ളി​​ല്‍ മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്ന​​തി​​നാ​​ല്‍ നി​​ത്യ​​ച്ചെ​​ല​​വി​​നു പോ​​ലും വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന് മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​യു​​ന്നു.

നാ​​ളു​​ക​​ളാ​​യി പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി കാ​​യ​​ലി​​ല്‍നി​​ന്നു ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ചെ​​മ്മീ​ന്‍റെ ല​​ഭ്യ​​ത​​യും കു​​റ​​ഞ്ഞു. ഒ​​ട്ടേ​​റെ മ​​ത്സ്യ​​ങ്ങ​​ള്‍​ക്ക് വം​​ശ​നാ​​ശ​​വും സം​​ഭ​​വി​​ച്ചു. പ​​ല മ​​ത്സ്യ​​ങ്ങ​​ളും ഇ​​പ്പോ​​ള്‍ കാ​​യ​​ലി​​ല്‍ കാ​​ണാ​​നി​​ല്ല. ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ക​​ടു​​ത്ത മാ​​ലി​​ന്യം മൂ​​ലം മ​​ത്സ്യ​​ങ്ങ​​ള്‍ ച​​ത്തു​​പൊ​​ങ്ങു​​ന്ന​​തും പ​​തി​​വ് കാ​​ഴ്ച​​യാ​​ണ്.

Related posts

Leave a Comment