മൊ​സ​റ​ഫ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 10 വ​ര്‍​ഷം മു​മ്പ്; കുടുംബമെത്തിയിട്ട് 5 വർഷം; പണിക്ക് പോകാത്ത മുർഷിദ് ഹസൻ; എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ഭീ​ക​ര​രെക്കുറിച്ച് വരുന്ന വിവരങ്ങൾ ഇങ്ങനെ…


കൊ​ച്ചി: എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ഭീ​ക​ര​രി​ല്‍​പ്പെ​ട്ട പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മൊ​സ​റ​ഫ് ഹ​സ​ന്‍ 10 വ​ര്‍​ഷം മു​മ്പേ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ്. 2000ലാ​ണ് വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി ഇ​യാ​ള്‍ പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പെ​രു​ന്വാ​വൂ​ര്‍ മു​ടി​ക്ക​ലി​ല്‍ ഒ​രു വാ​ട​ക​വീ​ട്ടി​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ഇ​യാ​ള്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ കു​റ​ച്ചു നാ​ളാ​യി പെ​രു​മ്പാ​വൂ​രി​ലെ ഒ​രു തു​ണി​ക്ക​ട​യി​ലാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. ഇ​യാ​ളോ​ടൊ​പ്പം പി​ടി​യി​ലാ​യ ഇ​യാ​ക്കൂ​ബ് ബി​ശ്വാ​സും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഇ​യാ​ള്‍ പെ​രു​മ്പാ​വൂ​രി​ല്‍ ക​ണ്ട​ന്ത​റ​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ പാ​ത്തി​പ്പാ​ലം ക​ണ്ട​ന്ത​റ റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ള​മ​ശേ​രി പാ​താ​ള​ത്തു​നി​ന്നും പി​ടി​യി​ലാ​യ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൂ​ര്‍​ഷി​ദ് ഹ​സ​ന്‍ ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് മൂ​ര്‍​ഷി​ദ് ഹ​സ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

പാ​താ​ള​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കാ​റി​ല്ലാ​യി​രു​ന്നു.

കൂ​ടു​ത​ല്‍ സ​മ​യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്നും വീ​ട്ടി​ല്‍ മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​ക സ്ഥി​തി​യാ​യ​തി​നാ​ല്‍ ജോ​ലി​ക്ക് പോ​കാ​ത്ത​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​വ​ര്‍ പ​റ​യു​ന്നു.

ഇ​യാ​ളെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​വ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സി​ന് ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment