സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ വാ​ർ​ഷി​കം: ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി വ​ത്തി​ക്കാ​നി​ൽ പ്രാ​ർ​ഥ​ന

വ​ത്തി​ക്കാ​ൻ സി​റ്റി: സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​വേ​ള​യി​ൽ, ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ച്ചും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്തും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്കാ​യും മു​റി​വു​ക​ൾ ഇ​പ്പോ​ഴും പേ​റു​ന്ന​വ​ർ​ക്കാ​യും ത​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ പു​തു​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര പ്രാ​ർ​ഥ​നാ ആ​ഹ്വാ​ന​വും അ​ദ്ദേ​ഹം ന​ട​ത്തി.

Related posts

Leave a Comment