ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ സ്വ​ര്‍​ണം നേ​ടി​യ അ​നാ​മി​ക ഇ​നി​ചൈ​ന​യി​ലേ​ക്ക്

മു​ഡ​ബി​ദ്രി: ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ സ്വ​ര്‍​ണം നേ​ടി​യ പാ​ല​ക്കാ​ടു​കാ​രി കെ.​എ. അ​നാ​മി​ക ഇ​നി പ​റ​ക്കു​ക ചൈ​ന​യി​ലേ​ക്ക്. ഹെ​പ്റ്റ​യി​ല്‍ മൂ​ന്നാം​ദി​നം​ത​ന്നെ മു​ന്നി​ലാ​യി​രു​ന്ന അ​നാ​മി​ക, അ​വ​സാ​ന ഇ​ന​മാ​യ 800 മീ​റ്റ​റി​ല്‍ മി​ക​ച്ച വ്യ​ത്യാ​സ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​യി​രു​ന്നു സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

5158 പോ​യി​ന്റാ​ണ് അ​നാ​മി​ക​യ്ക്കു​ള്ള​ത്. എ​സ്ആ​ര്‍​എം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എം​ബി​എ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി കോ​ട്ടാ​യി സ്വ​ദേ​ശി​യാ​ണ് അ​നാ​മി​ക. കൊ​ഴി​ഞ്ഞ​പ​റം അ​നീ​ഷ്-​സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍. പാ​ല​ക്കാ​ടു​കാ​ര​നും സാ​യി​യി​ലെ മു​ന്‍​കോ​ച്ചു​മാ​യ അ​രു​ണ്‍​ലാ​ലാ​ണ് പ​രി​ശീ​ല​ക​ന്‍.

അ​രു​ണ്‍​ലാ​ല്‍ മു​ഖേ​ന​യാ​ണ് പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ അ​നാ​മി​ക എ​സ്ആ​ര്‍​എ​മ്മി​ല്‍ എ​ത്തി​യ​ത്. 12-ാമ​ത് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ന്റാ​ത്ത​ല​ണി​ല്‍ മ​ത്സ​രി​ക്കാ​നാ​യി അ​നാ​മി​ക അ​ടു​ത്ത മാ​സം ചൈ​ന​യി​ലേ​ക്കു പ​റ​ക്കും. ഫെ​ബ്രു​വ​രി ആ​റി​ന് ചൈ​ന​യി​ലെ ടി​യാ​ന്‍​ജി​നി​ലാ​ണ് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്. ഫെ​ബ്രു​വ​രി മൂ​ന്നി​നു യാ​ത്ര​തി​രി​ക്കും.

ഹെ​പ്റ്റ​യി​ല്‍ ഇ​ന്ത്യ​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​രി എ​ന്ന നി​ല​യി​ലാ​ണ് ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​റി​ലേ​ക്കു ക്ഷ​ണ​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ഓ​പ്പ​ണ്‍ അ​ത് ല​റ്റി​ക്‌​സി​ലും ഇ​ന്റ​ര്‍ സ്റ്റേ​റ്റി​ലും അ​നാ​മി​ക​യ്ക്കാ​യി​രു​ന്നു സ്വ​ര്‍​ണം. 5629 ആ​ണ് മി​ക​ച്ച പ്ര​ക​ട​നം.

Related posts

Leave a Comment