ത​ല​ശേ​രി സം​ഘ​ർ​ഷം: സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മ​മെ​ന്ന് സി​പി​എം; അ​ക്ര​മം തു​ട​ർ​ന്നാ​ൽ അ​വ​സാ​നി​പ്പി​ക്കാ​ന​റി​യാമെന്ന് ബി​ജെ​പി

ത​ല​ശേ​രി: ഗോ​പാ​ല​പേ​ട്ട​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​പാ​ല​പേ​ട്ട​യി​ലെ സി.​പി. സു​മേ​ഷ് (43), ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നേ​ഷ് സു​രേ​ഷ് ബാ​ബു (44) എ​ന്നി​വ​രെ​യാ​ണു പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി​ജെ​പി-​ആ​ർ​എ​സ്‌​എ​സ്‌ അക്രമത്തിൽ പരിക്കേറ്റ സു​മേ​ഷി​നെ ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റി​വ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സു​നേ​ഷി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സു​നേ​ഷ് ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സി​പി​എം പ്ര​തി​ഷേ​ധം ഇ​ന്ന്‌

സു​മേ​ഷി​നെ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗോ​പാ​ല​പേ​ട്ട​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ക്കും. വ​ധ​ശ്ര​മ​ത്തി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​കു​ന്ന ഗോ​പാ​ല​പ്പേ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള ആ​ർ​എ​സ്‌​എ​സ്‌ ഗൂ​ഢ​നീ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെന്ന് സിപിഎം.

അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​റി​യാം: ബി​ജെ​പി
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സി​പി​എം അ​ക്ര​മം തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് അ​റി​യാ​മെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ല അ​ധ്യ​ക്ഷ​ൻ ബി​ജു എ​ള​ക്കു​ഴി പ്ര​സ്താ​വ​ന​യി​ൽ പ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ളാ​ണ് സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ബി​ജെ​പിയെ ഇ​ല്ലാ​യ്മ ചെ​യ്യാ​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ വ്യാ​മോ​ഹ​മാ​ണ്. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു​വെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഗോ​പാ​ല​പേ​ട്ട​യി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment