വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​! കാര്‍ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​രെ വി​സ്മ​യ​ത്തി​ലാ​ഴ്ത്തി ചൊ​രി​മ​ണ​ലി​ൽ ത​ണ്ണി​മ​ത്ത​ൻ വി​ള​യി​ച്ച് യു​വ​ക​ർ​ഷ​ക​ൻ

മു​ഹ​മ്മ: ക​ര​പ്പു​റ​ത്തെ ചൊ​രി​മ​ണ​ലി​ൽ ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ് ഫി​ലി​പ്പ് ചാ​ക്കോ എ​ന്ന യു​വ​ക​ർ​ഷ​ക​ൻ. ക​ാർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​രെ വ​രെ വി​സ്മ​യ​ത്തി​ലാ​ഴ്ത്തി ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യ​തി​ല​ക​മ​ണി​യു​ക​യാ​ണ് ഫി​ലി​പ്പ് ചാ​ക്കോ.

മൂ​ന്നു​മാ​സം മു​ന്പ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ത​രി​ശുകി​ട​ന്ന അ​ഞ്ചേ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ പാ​കി​യ ത​ണ്ണി​മ​ത്ത​ൻ വി​ള​ഞ്ഞ കാ​ഴ്ച മ​നം കു​ളി​ർ​പ്പി​ക്കു​ന്ന​താ​ണ്.

പ​ര​ന്പ​ര​ഗ​ത കൃ​ഷി​യി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് പ്രേ​ര​ണ​യാ​യ​തെ​ന്ന് ഫി​ലി​പ്പ് ചാ​ക്കോ പ​റ​യു​ന്നു.

ക​ഞ്ഞി​ക്കു​ഴി​യി​ലേ​യും മു​ഹ​മ്മ​യി​ലേ​യും ത​രി​ശു​കി​ട​ക്കു​ന്ന 33 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കി​യ ഫി​ലി​പ്പ് പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം പ്ലാ​ന്‍റേ​ഷ​ൻ ക​ന്പ​നി​യി​ലെ ആ​ക​ർ​ഷ​ക​മാ​യ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ, ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. പു​ഷ്പ​വ​ല്ലി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ല​ക്ഷ്മ​ണ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​സി. ഷീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വി.​ടി. സു​രേ​ഷ്, കെ.​എ​സ്. ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment