കൂനിന്മേൽ കുരുപോലെ..!  മെഡിക്കൽ വിദ്യാഭ്യാസ വായ്പ ഗ്യാരണ്ടി സർട്ടിഫിക്കറ്റിന്  വിദ്യാർഥികളിൽ നിന്ന് 8500  വാങ്ങി ബാങ്കിന്റെ തട്ടിപ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കു സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ബാ​ങ്ക് ഈ​ടാ​ക്കു​ന്ന സ​ർ​വീ​സ് ചാ​ർ​ജ് 8,500 രൂ​പ. കാ​ന​റാ ബാ​ങ്കാ​ണ് ഗ്യാ​ര​ണ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് സ​ർ​വീ​സ് ചാ​ർ​ജാ​യി 8,500 രൂ​പ ഈ​ടാ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളേ​യും ര​ക്ഷി​താ​ക്ക​ളേ​യു​മാ​ണ് ഇ​ങ്ങ​നെ പി​ഴി​യു​ന്ന​ത്. ഫീ​സ് ഇ​ന​ത്തി​ൽ ബാ​ങ്കി​ൽ​നി​ന്ന് ഗ്യാ​ര​ണ്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജു​മെ​ന്‍റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ അ​ത്ര​യും പ​ണം നി​ക്ഷേ​പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു സ​ന്പാ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തു ബോ​ധ്യ​പ്പെ​ട്ട സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ബാ​ങ്ക് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് സ​ർ​ക്കാ​ർ​ത​ന്നെ ഗ്യാ​ര​ണ്ടി​യെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ഗ്യാ​ര​ണ്ടി​യെ ആ​ധാ​ര​മാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക സ​ർ​വീ​സ് ചാ​ർ​ജ് ചു​മ​ത്തു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ മു​ദ്ര​പ​ത്ര​ത്തി​ലാ​ണു ത​യാ​റാ​ക്കേ​ണ്ട​ത്. ഇ​തി​ന് 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​വും വി​ദ്യാ​ർ​ഥി​ക​ൾ വാ​ങ്ങി​ക്കൊ​ടു​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് കോ​ള​ജു​ക​ളു​ടെ അ​ന്ത്യ​ശാ​സ​നം.

Related posts