വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത് സ്ത്രീ; ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ പി​ടി​ച്ച​പ്പോ​ൾ സ്ത്രീ ​പു​രു​ഷ​നാ​യി

മ​ല​പ്പു​റം: സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ള​മം​ഗ​ലം സ്വ​ദേ​ശി സാ​ക്കി​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ഫീ​സ എ​ന്ന വീ​ട്ട​മ്മ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ലെ പു​രു​ഷ​ന്മാ​ർ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് പോ​യ സ​മ​യം നോ​ക്കി​യാ​ണ് സാ​ക്കി​ർ ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സാ​രി​യു​ടു​ത്ത് സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി​യ ഇ​യാ​ൾ സ​ർ​ക്കാ​രി​ന്‍റെ എ​സ്ഐ​ആ​ർ ഫോ​മി​ലെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് വീ​ട്ട​മ്മ​യെ സ​മീ​പി​ച്ച​ത്.

ആ​ധാ​ർ കാ​ർ​ഡ് എ​ടു​ക്കാ​നാ​യി ന​ഫീ​സ വീ​ടി​ന​ക​ത്തേ​ക്ക് പോ​യ​പ്പോ​ൾ പി​ന്നാ​ലെ ചെ​ന്ന സാ​ക്കി​ർ ഇ​വ​രെ ബ​ല​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യും ധ​രി​ച്ചി​രു​ന്ന മൂ​ന്ന് പ​വ​ന്‍റെ മാ​ല​യും വ​ള​യും ക​വ​രു​ക​യു​മാ​യി​രു​ന്നു.

മോ​ഷ​ണം ന​ട​ന്ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി കൂ​ടി​യാ​യ സാ​ക്കി​റി​ലേ​ക്ക് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ എ​ത്തി​യ​ത്.

റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സാ​ക്കി​റി​നെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും ഒ​ളി​പ്പി​ച്ചു​വ​ച്ച മൂ​ന്ന് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment