തി​രു​ന​ക്ക​ര പൂ​രം 20ന്; ​കൊ​ടി​യേ​റ്റ് 14ന്

​കോ​ട്ട​യം: തി​രു​ന​ക്ക​ര ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 14നു ​കൊ​ടി​യേ​റി 23നു ​സ​മാ​പി​ക്കും. 20നാ​ണു പൂ​രം. ന​ഗ​ര​ത്തി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ചെ​റു​പൂ​ര​ങ്ങ​ൾ രാ​വി​ലെ ഒ​മ്പ​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ക്കും.

ക്ഷേ​ത്ര​മൈ​താ​ന​ത്തി​ന് ഇ​രു​വ​ശ​വു​മാ​യി 11 ആ​ന​ക​ൾ വീ​തം 22 ഗ​ജ​വീ​ര​ന്മാ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും. തൃ​ശൂ​ർ പൂ​രം ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​ൻ കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​രു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മേ​ള​പെ​രു​ക്ക​ങ്ങ​ൾ പൂ​ര​ത്തി​നു വി​സ്മ​യ​മാ​കും.

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വാ​ർ​ണാ​ഭ​മാ​യ ആ​ന​ച്ച​മ​യ​മൊ​രു​ക്കും. ചൂ​ടു​കൂ​ടി​യ​തി​നാ​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​രു​ന​ക്ക​ര ശി​വ​ൻ, തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു, ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ൻ, ഉ​ഷ​ശ്രീ ശ​ങ്ക​ര​ൻ​കു​ട്ടി, പു​തു​പ്പ​ള്ളി സാ​ധു, മീ​നാ​ട് വി​നാ​യ​ക​ൻ, കാ​ഞ്ഞി​ര​ക്കാ​ട്ട് ശേ​ഖ​ര​ൻ, തോ​ട്ട​യ്ക്കാ​ട്ട് ക​ണ്ണ​ൻ, ചു​രൂ​ർ​മ​ഠം രാ​ജ​ശേ​ഖ​ര​ൻ, വേ​ണാ​ട്ടു​മ​ഠം ശ്രീ​കു​മാ​ർ, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ൻ, കു​ള​മാ​ക്കി​ൽ പാ​ർ​ഥ​സാ​ര​ഥി, പ​ന​യ​നാ​ർ​കാ​വ് കാ​ളി​ദാ​സ​ൻ, ത​ട​ത്താ​വി​ള രാ​ജ​ശേ​ഖ​ര​ൻ, തോ​ട്ട​യ്ക്കാ​ട്ട് രാ​ജ​ശേ​ഖ​ര​ൻ, വേമ്പനാട്ട് വാ​സു​ദേ​വ​ൻ, മാ​റാ​ടി അ​യ്യ​പ്പ​ൻ, ഉ​ണ്ണി​മ​ങ്ങാ​ട് ഗ​ണ​പ​തി, കു​ള​മാ​ക്കി​ൽ രാ​ജ, മീ​നാ​ട് കേ​ശി, ക​ല്ലു​താ​ഴ ശി​വ​സു​ന്ദ​ർ എ​ന്നി​വ​രാ​ണു തി​രു​ന​ക്ക​ര പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കു​ന്ന ഗ​ജ​വീ​ര​ന്മാ​ർ.

Related posts

Leave a Comment