കൊ​ച്ചാ​പ്പി​ള്ളി തോ​ട് നി​ക​ത്ത​ൽ ; എം​എ​ൽ​എ​യ്ക്കും മേ​യ​ർ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

മൂ​വാ​റ്റു​പു​ഴ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു കൊ​ച്ചി​യി​ലെ കൊ​ച്ചാ​പ്പി​ള്ളി തോ​ട് നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ച​തി​നെ​തി​രേ സ്വ​കാ​ര്യ​വ്യ​ക്തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ എം​എ​ൽ​എ​യും മേ​യ​റും ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്. ക​ട​വ​ന്ത്ര ക​ട​വി​ൽ ചെ​ഷ​യ​ർ ടാ​ർ​സ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ജ​ഡ്ജി ക​ലാം​പാ​ഷ ഉ​ത്ത​ര​വി​ട്ട​ത്.

ചെ​ല​വ​ന്നൂ​ർ കാ​യ​ലി​ന് സ​മീ​പ​ത്തു​ള്ള കോ​ച്ചാ​പ്പി​ള്ളി തോ​ടാ​ണ് നി​ക​ത്തി​യ​ത്. തോ​ട് നി​ക​ത്തി​യ​ത് ഭാ​വി​യി​ൽ പ്ര​കൃ​തി ദു​ര​ന്ത​മ​ട​ക്ക​മു​ള്ള​വ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പി.​ടി. തോ​മ​സ് എം​എ​ൽ​എ, കൊ​ച്ചി മേ​യ​ർ സൗ​മി​നി ജ​യി​ൻ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​എ​സ്. അ​നു​ജ, മു​ൻ​സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. അ​നു, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ സി.​എം. സു​ലൈ​മാ​ൻ, പി.​എ​സ്. ബാ​ബു​രാ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ. ​ടൈ​റ്റ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ പി.​എം. അ​ൻ​സാ​ർ, ഗോ​പി​നാ​ഥ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​ണ്‍​സ​ണ്‍ പാ​ട്ട​ത്തി​ൽ, ക​ണ്‍​സ്ട്ര​ക്ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ ​മാ​ത്യു എ​ന്നി​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഉ​ത്ത​ര​വ്.

കോ​ർ​പ​റേ​ഷ​ൻ 57-ാം ഡി​വി​ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്ന​ത് കോ​ച്ചാ​പ്പി​ള്ളി തോ​ടാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​വും 20 മീ​റ്റ​ർ വീ​തി​യും ഉ​ണ്ടാ​യി​രു​ന്ന​താ​ണ് തോ​ട്. എ​റ​ണാ​കു​ളം കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ സൊ​സൈ​റ്റി​ക്ക് പ​തി​ച്ച് ന​ൽ​കി​യ 22 ഏ​ക്ക​ർ ഭൂ​മി​യി​ലേ​ക്ക് വ​ഴി​യു​ണ്ടാ​ക്കാ​നാ​ണ് തോ​ട് നി​ക​ത്തി​യ​തെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

തോ​ട് കൈ​യേ​റ്റ​ത്തി​നും നി​ക​ത്ത​ലി​നു​മെ​തി​രേ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല​ന്നും ഹ​ർ​ജി​യി​ലു​ണ്ട്. വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് കേ​സ് ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

Related posts