അ​ത് അ​യാ​ള​ല്ല ! തൊ​ടു​പു​ഴ​യി​ലെ വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച​ത് മ്യൂ​സി​യം കേ​സി​ലെ പ്ര​തി സ​ന്തോ​ഷ​ല്ലെ​ന്ന് സൂ​ച​ന…

തൊ​ടു​പു​ഴ​യി​ലെ വ​നി​താ ഡോ​ക്ട​റെ അ​ക്ര​മി​ച്ച​ത് മ്യൂ​സി​യം കേ​സ് പ്ര​തി സ​ന്തോ​ഷ​ല്ലെ​ന്ന സൂ​ച​ന​യു​മാ​യി പോ​ലീ​സ്.

മ്യൂ​സി​യം പോ​ലീ​സ് ന​ല്കി​യ സ​ന്തോ​ഷി​ന്റെ ഫോ​ട്ടോ പോ​ലീ​സ് ഡോ​ക്ട​ര്‍​ക്ക് അ​യ​ച്ചു​കോ​ടു​ത്തു.​ഡോ​ക്ട​ര്‍​ക്ക് ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.

ഡി​സം​ബ​ര്‍ 6ലെ ​സ​ന്തോ​ഷി​ന്റെ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.​സ​ന്തോ​ഷ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണി​ത്.​മൊ​ബൈ​ല്‍ വി​വ​രം ല​ഭി​ക്കാ​നാ​യി തൊ​ടു​പു​ഴ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​നെ സ​മീ​പി​ച്ചു.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​റു​ടെ​താ​യി​രു​ന്നു പ​രാ​തി. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യ​വെ 2021 ഡി​സം​ബ​ര്‍ ആ​റി​ന് ആ​യി​രു​ന്നു സം​ഭ​വം.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഒ​രു ക്ഷേ​ത്ര പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​ന്നു​ത​ന്നെ ഡോ​ക്ട​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

സ​ന്തോ​ഷാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള തെ​ളി​വു​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി മു​ഖം ഭാ​ഗി​ക​മാ​യി മ​റ​ച്ച​ത് അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ്സം സൃ​ഷ്ടി​ച്ചു.

ചി​ത്രം വ​ര​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ്യൂ​സി​യം കേ​സ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് മ്യൂ​സി​യം പോ​ലീ​സി​നോ​ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തൊ​ന്നും മ​ധു​ബാ​ബു വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment