തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വേ​ത​നം 600 രൂ​പ​യാ​ക്ക​ണമെന്ന് ഐഎൻടിയുസി

കൊ​ല്ലം: മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റു​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം 600 രൂ​പ​യാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലി​നി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ സൗ​ജ​ന്യ​ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അം​ഗ​വൈ​ക​ല്യ​മോ മ​ര​ണ​മോ സം​ഭ​വി​ച്ചാ​ൽ 5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള​ളം, പ്ര​ഥ​മ​ശു​ശ്രൂ​ഷ സം​വി​ധാ​നം, വി​ശ്ര​മ​സ്ഥ​ലം എ​ന്നി​വ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു.​സി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ജോ​സ് വി​മ​ൽ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ൻ​ടി​യു സി ​തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ​ഉ​ദ്ഘാ​ട​നം​ചെ​യ്ത്പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ൻ​കു​ട്ടി​പി​ള​ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ്ണു വി​ജ​യ​ൻ, സു​രേ​ഷ് കു​മാ​ർ, ജ​യ​ശ്രീ, തേ​വ​ല​ക്ക​ര ക​ബീ​ർ, പി. ​ഫി​ലി​പ്പ്, പ്ലാ​ച്ചേ​രി ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, നെ​പ്പോ​ളി​യ​ൻ, ഉൗ​ന്നു​വി​ള ആ​ന്‍റ​ണി, ആ​ന്‍റ​ണ്‍ ലി​യോ ജേ​ക്ക​ബ്, ഹ​രീ​ഷ് കോ​യി​വി​ള, ഗി​രീ​ശ​ൻ​പി​ള​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts