“മോ​ദി​യെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ’ പ്ര​ചാ​ര​ണ​വു​മാ​യി ആ​പ്പ്; ഡ​ൽ​ഹി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം  ഏറ്റെടുത്തുകൂടെയെന്ന് ബിജെപി


ന്യൂ​ഡ​ൽ​ഹി: “മോ​ദി ഹ​ഠാ​വോ, ദേ​ശ് ബ​ച്ചാ​വോ’ (മോ​ദി​യെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ) പ്ര​ചാ​ര​ണ​ത്തി​ന് ആം​ആ​ദ്മി.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ പോ​സ്റ്റ​ർ പ​തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റു പേ​ർ​ക്കെ​തി​രേ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി വി​രു​ദ്ധ ക്യാം​പെ​യ്നു​മാ​യി ആം​ആ​ദ്മി രം​ഗ​ത്തെ​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ഇ​ന്നു വൈ​കി​ട്ട് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ര​വി​ന്ദ് കെ​ജ്‍​രി​വാ​ളും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നും പ​ങ്കെ​ടു​ക്കും.‌

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആം​ആ​ദ്മി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കാ​നാ​ണു തീ​രു​മാ​നം.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ഏ​റ്റെ​ടു​ത്തു കൂ​ടേ​യെ​ന്നാ​ണ് ആം​ആ​ദ്മി പാ​ർ​ട്ടി​യോ​ടു​ള്ള ബി​ജെ​പി​യു​ടെ ചോ​ദ്യം. മോ​ദി​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​ർ ഡ​ൽ​ഹി​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം പോ​സ്റ്റ​റി​ൽ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് ആ​രെ​ന്നോ, അ​ച്ച​ടി​ച്ച​ത് എ​വി​ടെ​യെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment