ടി​നു യോ​ഹ​ന്നാ​ൻ കേ​ര​ള ര​ഞ്ജി ട്രോ​ഫി ടീം ​കോ​ച്ച് 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ര​​​ഞ്ജി ട്രോ​​​ഫി ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ കോ​​​ച്ചാ​​​യി മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​രം ടി​​​നു യോ​​​ഹ​​​ന്നാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഓ​​​ണ്‍​ലൈ​​​നി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ക്രി​​​ക്ക​​​റ്റ് അ​​​ഡ്വൈ​​​സ​​​റി ക​​​മ്മി​​​റ്റി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​യ്ക്ക് ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്.

2001 -ൽ ​​​ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലേ​​​ക്ക് സെ​​​ല​​​ക്ട് ചെ​​​യ്യ​​​പ്പെ​​​ട്ട ടി​​​നു മൂ​​​ന്നു ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​ക്ക് വേ​​​ണ്ടി പാ​​​ഡ​​​ണി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ ലോം​​​ഗ് ജം​​​പ് താ​​​ര​​​മാ​​​യി​​​രു​​​ന്ന ടി.​​​സി. യോ​​​ഹ​​​ന്നാ​​​ന്‍റെ പു​​​ത്ര​​​നാ​​​ണ് ടി​​​നു. ഇ​​​ന്ത്യ​​​ൻ ക്രി​​ക്ക​​റ്റ് ടീ​​​മി​​​ലെ​​​ത്തി​​​യ ആ​​​ദ്യ​​​മ​​​ല​​​യാ​​​ളി എ​​​ന്ന ബ​​​ഹു​​​മ​​​തി​​​ക്ക് ഉ​​​ട​​​മയാ​​ണു ടി​​​നു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഹൈ ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് സെ​​​ന്‍റ​​​ർ തു​​​റ​​​ക്കാ​​​നും ജ​​​ന​​​റ​​​ൽ ബോ​​​ഡി തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ന്ത​​​ർ ജി​​​ല്ലാ, സോ​​​ണ്‍, ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

കോ​​​വി​​​ഡ് -19ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജി​​​ല്ലാ ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ ന​​​ട​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ ഉ​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യും അ​​​ടു​​​ത്ത ഇ​​​ല​​​ക്ഷ​​​ൻ വ​​​രെ തു​​​ട​​​രും.

Related posts

Leave a Comment