‘ടൊ​വി​നോ ക​മ​ന്‍റ് ചെ​യ്താ​ൽ പ​ഠി​ക്കാ​ൻ തു​ട​ങ്ങാം’; വീ​ഡി​യോ​യ്ക്ക് മ​റു​പ​ടി​യു​മാ​യി താ​രം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യ​ത്യ​സ്ത​മാ​യ ട്രെ​ൻ​ഡു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ഠ​നം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​ഷ്ട താ​രം ക​മ​ന്‍റ് ചെ​യ്യ​ണം എ​ന്നു​ള്ള പു​തി​യ ട്രെ​ൻ​ഡാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത വീ​ഡി​യോ​യി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട ക​മ​ന്‍റ് ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ ടൊ​വി​നോ തോ​മ​സ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​ഹ ഹ​സൂ​ൻ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് ടൊ​വി​നോ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

‘ഈ ​വീ​ഡി​യോ​യ്ക്ക് ടൊ​വി​നോ തോ​മ​സ് ക​മ​ന്‍റ് ചെ​യ്താ​ൽ ഞാ​ൻ എ​ന്‍റെ പ​രീ​ക്ഷ​യ്ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കും’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ താ​ഹ ഹ​സൂ​ൻ പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ടൊ​വി​നോ “പോ​യി​രു​ന്ന് പ​ഠി​ക്ക് മോ​നെ’ എ​ന്ന് ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. നി​ര​വ​ധി​പേ​രാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ടൊ​വി​നോ​യു​ടെ ക​മ​ന്‍റി​ന് താ​ഴെ താ​ര​ത്തി​ന്‍റെ വി​ശേ​ഷം അ​ന്വേ​ഷി​ച്ചും ഹാ​യ് പ​റ​ഞ്ഞു​കൊ​ണ്ടും നി​ര​വ​ധി ആ​രാ​ധ​ക​രെ​ത്തി.  വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Related posts

Leave a Comment