ഒക്‌‌ടോബർ വരെ സമയം തരും, തീരുമാനമായില്ലെങ്കിൽ ‘ട്രാക്‌‌ടർ പ്രക്ഷോഭം’! 40 ലക്ഷം ട്രാക്‌‌ടറുകൾ അണിനിരത്തി വൻ റാലി; ക​ർ​ഷ​ക നേ​താ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്…

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ക​രി നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ പ​രാ​മ​വ​ധി സ​മ​യം ന​ൽ​കു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്.

ഒ​ക്ടോ​ബ​റി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 40 ല​ക്ഷം ട്രാ​ക്‌‌ടറു​ക​ൾ അ​ണി​നി​ര​ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര സ്ഥ​ല​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ളം ത​ട​ഞ്ഞും വൈ​ദ്യു​തി​യും ഇ​ന്‍റർ​നെ​റ്റും വി​ച്ഛേ​ദി​ച്ചും ക​ർ​ഷ​ക സ​മ​രം ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ഷ​ക നേ​താ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചു നി​ർ​ത്ത​ണ​മെ​ന്ന ഉ​പാ​ധി​യി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഇ​ത്‌ അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ക​ർ​ഷ​ക​രും പ​റ​യു​ന്നു.

ഇ​പ്പോ​ൾ ക​ർ​ഷ​ക​രെ ബാ​രി​ക്കേഡുക​ൾ​ക്കു​ള്ളി​ൽ ആ​ക്കു​ക​യും കേ​സു​ക​ളി​ൽ കു​ടു​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് സ​മ​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. സിം​ഘു​വി​ൽ ക​ർഷ​ക​ർ​ക്കെ​തി​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

റി​പ്പ​ബ്ലി​ക്‌ ദി​ന​ത്തി​ലെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ർ​ഷ​ക​രെ ഉ​പാ​ധി​ക​ളി​ല്ലാ​തെ വി​ട്ട​യ​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​നി​യൊ​രു ച​ർ​ച്ച​യ്ക്കു​ള്ളൂ​വെ​ന്ന് സം​യു​ക്ത കി​സാ​ൻ ​മോ​ർ​ച്ച അ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 122 പേ​രെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, റി​പ​ബ്ലി​ക്ക് ദി​ന​ത്തി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 ട്രാ​ക്ട​റു​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​യി​ൽ ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാനി​രി​ക്കു​ന്ന​തി​നി​ടെ ആ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

Related posts

Leave a Comment