ജീവന്‍ കളയുന്ന സെല്‍ഫി ഭ്രാന്ത്! റെയിൽവേ ട്രാക്കിൽനിന്ന് സാഹസിക സെൽഫി വീഡിയോ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ഇപ്പോള്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ഓടുന്ന ട്രെയിനിനു മുന്നിൽനിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിച്ച യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ഹൈദരാബാദിലെ ബോറാബന്ദാ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. ശിവ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിൻ സമീപിക്കുന്നതിനിടയിൽ റെയിൽവേ ട്രാക്കിൽനിന്ന് സാഹസിക സെൽഫി വീഡിയോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതു കണ്ടവർ മാറിനിൽക്കാൻ യുവാവിനോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവർതന്നെയാണ് യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.

Related posts