ഇ​റാ​നി​ലെ വ്യോ​മാ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ടെ​ഹ്‌‌​റാ​നി​ലു​ട​നീ​ളം ‘ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും’ എ​ന്ന ചി​ത്ര​ങ്ങ​ളും ബാ​ന​റു​ക​ളും, ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്‌‌​റാ​ൻ: ടെ​ഹ്‌‌​റാ​നി​ലു​ട​നീ​ളം ‘ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും’ എ​ന്ന ചി​ത്ര​ങ്ങ​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ച് ഇ​റാ​ൻ. ടെ​ഹ്‌‌​റാ​നി​ലെ തി​ര​ക്കേ​റി​യ എ​ങ്കെ​ലാ​ബ് സ്ക്വ​യ​റി​ൽ ഉ​യ​ർ​ന്ന കൂ​റ്റ​ൻ ബി​ൽ​ബോ​ർ​ഡി​ൽ ത​ല​കു​നി​ച്ച് അ​ഴി​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘ഞ​ങ്ങ​ൾ ട്രം​പി​നെ വ​ധി​ക്കും’ എ​ന്ന മു​ന്ന​റി​യി​പ്പും ഇ​തി​ലു​ണ്ട്.

തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു ബി​ൽ​ബോ​ർ​ഡി​ൽ ട്രം​പി​നൊ​പ്പം യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന് തി​രി​കൊ​ളു​ത്തി ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ വ​ധ​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി. ചു​വ​ന്ന പ​താ​ക​ക​ൾ വീ​ശി​യും ‘ര​ക്ത​ച്ചൊ​രി​ച്ചി​ലു​ണ്ടാ​കും’ എ​ന്നെ​ഴു​തി​യ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​റാ​നി​ലെ ഖെ​ഷം ദ്വീ​പി​ൽ യു​എ​സ് വ്യോ​മാ​ക്ര​മ​ണം; തി​രി​ച്ച​ടി​ക്കു​മെ​ന്ന്‌ ഇ​റാ​ൻ

ടെ​ഹ്റാ​ൻ/ വാ​ഷിം​ഗ്‌​ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി വി​ത​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ന്‍റെ ഖെ​ഷം ദ്വീ​പി​നു നേ​രേ അ​മേ​രി​ക്ക​യു​ടെ മി​ന്ന​ലാ​ക്ര​മ​ണം. അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് മേ​ഖ​ല​യെ വി​റ​പ്പി​ച്ച വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ൾ​ക്കും വി​മാ​ന​ങ്ങ​ൾ​ക്കും നേ​രേ ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട ഉ​പ​രി​ത​ല-​വ്യോ​മ മി​സൈ​ലു​ക​ൾ ത​ക​ർ​ക്കാ​നാ​ണ് ഈ ​പ്ര​തി​രോ​ധ ആ​ക്ര​മ​ണ​മെ​ന്ന് യു​എ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് ഖെ​ഷം ദ്വീ​പി​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി പ​റ​ന്ന അ​മേ​രി​ക്ക​യു​ടെ എം​ക്യു​എം-170 ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് ഡ്രോ​ണു​ക​ളെ വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​റാ​ൻ വി​പ്ല​വ​ഗാ​ർ​ഡ് അ​റി​യി​ച്ചു. എം​ക്യു-9 ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രു ഡ്രോ​ണി​നെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും വെ​ടി​വ​ച്ചി​ട്ട​താ​യി വി​പ്ല​വ​ഗാ​ർ​ഡ് വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖെ​ഷം ദ്വീ​പി​നു പു​റ​മേ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ഹെം​ഗാം ദ്വീ​പ്, ബ​ന്ദ​ർ അ​ബ്ബാ​സ് തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ സ്ഫോ​ട​ന​ശ​ബ്‌​ദ​ങ്ങ​ൾ കേ​ട്ട​താ​യി ഇ​റാ​ന്‍റെ ഫാ​ർ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​എ​സ് സൈ​നി​ക ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ ഇ​റാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ ഡെ​പ്യൂ​ട്ടി മ​ന്ത്രി കാ​സെം ഘ​രീ​ബാ​ബാ​ദി പ്ര​തി​ക​രി​ച്ചു. ശ​ത്രു​ക്ക​ളു​ടെ ഏ​തു തെ​റ്റാ​യ നീ​ക്ക​ത്തി​നും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ളി​ല്ലാ​ത്ത​തും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബ​ഖ​ർ ഖാ​ലി​ബാ​ഫും സൈ​നി​ക​മേ​ധാ​വി അ​ലി അ​ബ്‌​ദു​ള്ളാ​ഹി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ഊ​ർ​ജി​തം

യു​ദ്ധം ഒ​ഴി​വാ​ക്കാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ഖ​ത്ത​റി​ന്‍റെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. എ​ന്നാ​ൽ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ത​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച ഏ​ഴു വ്യ​വ​സ്ഥ​ക​ളും അ​മേ​രി​ക്ക പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റേ​നി​യ​ൻ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ മൊ​ഹ്സെ​ൻ റെ​സാ​യി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഖ​ത്ത​ർ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ച​ർ​ച്ച​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​നും അ​മേ​രി​ക്ക​യും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴും സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ൽ​കു​ന്ന​ത്. സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫോ​ക്സ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് ഒ​ട്ടും തി​ടു​ക്ക​മി​ല്ല. ഇ​റാ​നെ സാ​ന്പ​ത്തി​ക​മാ​യി ത​ള​ർ​ത്തി. അ​വ​രു​ടെ ആ​ണ​വ​പ​ദ്ധ​തി സ്ഥി​തി​ചെ​യ്യു​ന്ന പി​ക്ആ​ക്സ് മ​ല​യി​ൽ ചി​ല​പ്പോ​ൾ ആ​ക്ര​മി​ച്ചേ​ക്കും. അ​തി​ന് ഒ​രു മ​ണി​ക്കൂ​ർ മ​തി​യെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ണ​വ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ പ്ര​തി​രോ​ധി​ക്കേ​ണ്ട വി​ധ​ത്തെ​ക്കു​റി​ച്ച് ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ​ഡി​സി: ഇ​റാ​നി​ലെ വ്യോ​മാ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സി​ലെ ഖെ​ഷം ദ്വീ​പി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഇ​റാ​ൻ വ്യോ​മ​പ്ര​തി​രോ​ധ കേ​ന്ദ്ര​ത്തി​നു നേ​രേ​യാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​മി​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

“”അ​വ​ർ ഒ​രു വ്യോ​മ​പ്ര​തി​രോ​ധ കേ​ന്ദ്രം നി​ർ​മി​ച്ചു. അ​ത് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ​ത​ന്നെ ഞ​ങ്ങ​ൾ അ​തു വ​ള​രെ കൃ​ത്യ​മാ​യി ത​ക​ർ​ത്തു’’-​ഫോ​ക്സ് ന്യൂ​സി​ന്‍റെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ട്രം​പ് പ​റ​ഞ്ഞു.

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലാ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ഒ​മാ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ലി​നു നേ​ർ​ക്കു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ലി​മാ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു എം​എ​സ്‌​വി അ​ൽ ജു​സു​ഫി എ​ന്ന ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ ഗാ​ന്ധാ​ർ ന​ഹിം അ​ജി​ജ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. യു​എ​ഇ​യി​ലെ ഹ​മ​രി​യ തു​റ​മു​ഖ​ത്തു​നി​ന്നു ച​ര​ക്കു​മാ​യി ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​റി​ലേ​ക്കു പു​റ​പ്പെ​ട്ട ക​പ്പ​ലാ​ണ്.

ക​പ്പ​ലി​ലെ 13 ഇ​ന്ത്യ​ക്കാ​രെ ഒ​മാ​ൻ കോ​സ്റ്റ് ര​ക്ഷ​പ്പെ​ടു​ത്തി. കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ വി​ദേ​ശ്യ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ൽ 15 ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 23 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​ത്.

Related posts

Leave a Comment