യു​ദ്ധ​ഭീ​തി​യി​ൽ പ​ശ്ചി​മേ​ഷ്യ: ത​ക​ർ​ക്കു​ കളയുമെ​ന്ന് ട്രം​പ്; തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി/​ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റാ​ന്‍റെ ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തേ​ക്കാ​ൾ ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ, തി​രി​ച്ച​ടി​ക്കാ​ൻ ത​ങ്ങ​ളും സ​ജ്ജ​രാ​ണെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യാ​ണ് എ​ക്സി​ലൂ​ടെ ക​ടു​ത്ത ഭാ​ഷ​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​റാ​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ത​ങ്ങ​ളു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സ​ർ​വ​സ​ജ്ജ​മാ​ണെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ അ​റി​യി​ച്ചു.

ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഏ​ത് നി​മി​ഷ​വും അ​തി​വേ​ഗ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സ​ജ്ജ​മാ​ണ്. ഇ​റാ​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ക​ണം. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഇ​ല്ലാ​ത്ത, എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​യ ഒ​രു ക​രാ​റി​ൽ ഒ​പ്പി​ട​ണം. സ​മ​യം അ​തി​വേ​ഗം അ​വ​സാ​നി​ക്കു​ക​യാ​ണ്- ട്രം​പ് കു​റി​ച്ചു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​ണ് ട്രം​പ് പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ​ന്ന് ഇ​റാ​ൻ
ട്രം​പി​ന്‍റെ ഭീ​ഷ​ണി​യോ​ട് അ​തി​ശ​ക്ത​മാ​യാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്‌​ചി പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ന്ത്ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​ൽ​നി​ന്ന് ത​ങ്ങ​ൾ വി​ല​പ്പെ​ട്ട പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ സാ​യു​ധ​സേ​ന പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ത​യാ​റാ​ണ്. ഇ​റാ​ന്‍റെ മ​ണ്ണി​ലോ ആ​കാ​ശ​ത്തോ ക​ട​ലി​ലോ ഉ​ണ്ടാ​കു​ന്ന ഏ​ത് ക​ട​ന്നു​ക​യ​റ്റ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ത​ങ്ങ​ളു​ടെ സാ​യു​ധ സേ​ന സ​ജ്ജ​മാ​ണെ​ന്ന് അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി.

ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും പു​തി​യൊ​രു ആ​ണ​വ ക​രാ​റി​ലേ​ക്കെ​ത്താ​നു​ള്ള സാ​ധ്യ​ത ഇ​റാ​ൻ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യോ​ടെ​യും ഭീ​ഷ​ണി​ക​ളി​ല്ലാ​തെ​യും ച​ർ​ച്ച ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു ഉ​ട​മ്പ​ടി​ക്ക് ത​യാ​റാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന​തോ​ടൊ​പ്പം, സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ണ​വ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ഇ​റാ​ൻ വാ​ദി​ക്കു​ന്നു. ഭീ​ഷ​ണി​ക​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും വ​ഴ​ങ്ങി​ല്ലെ​ന്നും മാ​ന്യ​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പു​തി​യ ക​രാ​ർ സാ​ധ്യ​മാ​കൂ എ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

പു​റ​ത്തു​നി​ന്നു​ള്ള യു​ദ്ധ​ഭീ​ഷ​ണി​ക്കൊ​പ്പം ഇ​റാ​ൻ വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​യും നേ​രി​ടു​ക​യാ​ണ്. ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ വ​ൻ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 6,221ലേ​റെ പേ​ർ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​ൽ 5,856 പ്ര​തി​ഷേ​ധ​ക്കാ​രും 100 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​റ‍​യു​ന്നു. എ​ന്നാ​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഏ​ക​ദേ​ശം 42,324ലേ​റെ പേ​രെ അ​ധി​കൃ​ത​ർ ത​ട​വി​ലാ​ക്കി​യെ​ന്നും വി​വ​ര​മു​ണ്ട്.

Related posts

Leave a Comment