മ​ന​സാ​ക്ഷി​യി​ല്ലാ​ത്തെ ഇ​യാ​ളെ എ​ങ്ങ​നെ അ​ച്ഛ​നെ​ന്ന് പ​റ​യും … ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന്‌​വി​ട്ട് ഡീ​സ​ലൊ​ഴി​ച്ച് ര​ണ്ട് മ​ക്ക​ളെ കൊ​ല്ലാ​ൻ നോ​ക്കി: പൊ​ലീ​സെ​ത്തി പി​താ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന്‌​വി​ട്ട് ഡീ​സ​ലൊ​ഴി​ച്ച് ര​ണ്ട് മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി കു​ന്ന​മം​ഗ​ലം പൊ​ലി​സ്. കു​ന്ന​മം​ഗ​ലം ക​മ്പ​നി മു​ക്കി​ലു​ള്ള ഈ​ഗി​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

വി​പി​ന്‍ ലാ​ല്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട് ര​ണ്ട് മ​ക്ക​ളെ ഡീ​സ​ല്‍ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റും തു​റ​ന്നി​ട്ടി​രു​ന്നു. അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് വി​വ​ര​മ​റി​ഞ്ഞ പൊ​ലി​സ് പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ര്‍​ക്ക് വി​വ​രം ന​ല്‍​കു​ക​യും വീ​ട്ടി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റാ​ളം പൊ​ലി​സ് ഇ​യാ​ളു​മാ​യി സം​സാ​രി​ച്ചു. എ​ന്നി​ട്ടും വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് വി​പി​ന്‍ ലാ​ലി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment