ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം: വീ​ണ്ടും മ​ധ്യ​സ്ഥ​ത അ​വ​കാ​ശ​പ്പെ​ട്ട് ട്രം​പ്; 11 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്നും ‘ട്രം​പ​ൻ’ വാ​ദം

വാ​ഷിം​ഗ്ട​ൺ: 2025ലെ ​ഇ​ന്ത്യ-​പാ​ക് സൈ​നി​ക സം​ഘ​ർ​ഷം താ​ൻ ഇ​ട​പെ​ട്ടാ​ണ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന അ​വ​കാ​ശ​വാ​ദം വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും മേ​ൽ 200 ശ​ത​മാ​നം ഇ​റ​ക്കു​മ​തി നി​കു​തി ചു​മ​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന ബോ​ർ​ഡ് ഓ​ഫ് പീ​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

സം​ഘ​ർ​ഷ​ത്തി​നി​ടെ 11 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ടെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. നേ​ര​ത്തെ ഇ​ത് ഏ​ഴ് വി​മാ​ന​ങ്ങ​ൾ എ​ന്നാ​യി​രു​ന്നു ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. “പ​തി​നൊ​ന്നു വി​മാ​ന​ങ്ങ​ളാ​ണു വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. വ​ൻ യു​ദ്ധ​മാ​ണു മേ​ഖ​ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

ഞാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു. സ​മാ​ധാ​നം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും 200 ശ​ത​മാ​നം താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചു. പ​ണ​ത്തി​ന്‍റെ കാ​ര്യം വ​ന്ന​പ്പോ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും യു​ദ്ധ​ത്തി​ൽ നി​ന്നു പി​ന്മാ​റി…’ ട്രം​പ് പ​റ​ഞ്ഞു.

വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​നെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സം​ഗം. ത​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ 2.5 കോ​ടി ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു​വെ​ന്ന് ഷെ​രീ​ഫ് പ​റ​ഞ്ഞ​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ത​ന്‍റെ ര​ണ്ടാം ഊ​ഴ​ത്തി​ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ എ​ട്ടു യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​വാ​ദം ഉ​ന്ന‍​യി​ക്കു​ന്ന​ത്.

ഇ​ന്ത്യ നേ​ര​ത്തെ ത​ള്ളി​യ “ട്രം​പ​ൻ’ വാ​ദ​ങ്ങ​ൾ
അ​തേ​സ​മ​യം, ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ഇ​ന്ത്യ നേ​ര​ത്തെ​ത​ന്നെ ത​ള്ളി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഫ​ല​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്. മൂ​ന്നാ​മ​തൊ​രു ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു എ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 22ന് ​പ​ഹ​ൽ​ഗാ​മി​ൽ 26 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി​യാ​യാ​ണ് മേ​യ് ഏ​ഴി​ന് ഇ​ന്ത്യ “ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’ ആ​രം​ഭി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സൈ​നി​ക ന​ട​പ​ടി.

Related posts

Leave a Comment