അ​ങ്ങ​നെ അ​തും തീ​രു​മാ​ന​മാ​യി ! സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ​യു​ള്ള ര​ണ്ടാ​മ​ത്തെ ജോ​ലി ത​ട്ടി​പ്പ് പ​രാ​തി​യും ഒ​ത്തു തീ​ര്‍​പ്പി​ലേ​ക്ക്…

ദേ​വ​സ്വം​ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് സി.​പി.​എം. കൗ​ണ്‍​സി​ല​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണം ത​ട്ടി​യെ​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യും അ​ങ്ങ​നെ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്.

വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം. കൗ​ണ്‍​സി​ല​ര്‍ കെ.​പി.​സ​തീ​ശ​നും വെ​ച്ചൂ​ര്‍ സ്വ​ദേ​ശി ബി​നീ​ഷും കോ​ട്ട​യം സ്വ​ദേ​ശി അ​ക്ഷ​യും ചേ​ര്‍​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് 1.50 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തു​ന്ന​ത്.

വൈ​ക്കം ഉ​ദ​യ​നാ​പു​രം പു​ത്ത​ന്‍​ത​റ​യി​ല്‍ റാ​ണി​ഷ് മോ​ളും ഭ​ര്‍​ത്താ​വ് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര്‍.

കെ.​പി.​സ​തീ​ശ​ന്‍ ഒ​രു​ല​ക്ഷം രൂ​പ​യും ബാ​ക്കി​തു​ക​യ്ക്കു​ള്ള ചെ​ക്കും ത​നി​ക്ക് കൈ​മാ​റി​യെ​ന്ന് റാ​ണി​ഷ് മോ​ള്‍ പ​റ​ഞ്ഞു.

വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെ​ന്ന് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റും അ​റി​യി​ച്ചു.

ഇ​വ​ര്‍​ക്കെ​തി​രേ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ റി​ട്ട. എ​സ്.​ഐ. വൈ​ക്കം കാ​ര​യി​ല്‍ മാ​ന​ശ്ശേ​രി​ല്‍ എം.​കെ. സു​രേ​ന്ദ്ര​നാ​ണ്. ഈ ​പ​രാ​തി​യും ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ മ​ക​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സു​രേ​ന്ദ്ര​ന്റെ കൈ​യ്യി​ല്‍ നി​ന്ന് 4.75 ല​ക്ഷം രൂ​പ​യാ​ണ് കൗ​ണ്‍​സി​ല​റും സം​ഘ​വും ത​ട്ടി​യ​ത്.

മൂ​ന്നു​ല​ക്ഷം രൂ​പ ബാ​ങ്ക് വ​ഴി​യും ബാ​ക്കി തു​ക​യ്ക്കു​ള്ള ചെ​ക്കും​ന​ല്‍​കി കെ.​പി.​സ​തീ​ശ​ന്‍ പ​രാ​തി ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment