വി​രാ​ട് കോ​ഹ്‌​ലി യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അംബാസഡർ ആവും. എ​ന്നാ​ൽ കോ​ഹ്‌​ലി​യു​മാ​യു​ള്ള ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ യൂ​ബ​ർ ത​യാ​റാ​യി​ല്ല.

ഏ​ഷ്യ പ​സ​ഫി​ക് റീ​ജ​ണി​ൽ ഇ​താ​ദ്യ​മാ​യാ​ണ് യൂ​ബ​ർ ഒ​രു ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​ന്ന​ത്. പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഒ​ല സൃ​ഷ്ടി​ക്കു​ന്ന വെ​ല്ലു​വി​ളി ത​ട​യി​ടു​ക​യാ​ണ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ യൂ​ബ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ഈ​ജി​പ്ത് മാ​ർ​ക്ക​റ്റി​ന് വേ​ണ്ടി ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് സ​ലായെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി യൂ​ബ​ർ നി​യ​മി​ച്ചി​രു​ന്നു.

 

Related posts