‌‌’യു​ഡി​എ​ഫ് ജ​യി​ക്കും, ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യുമാകും’: പി.​ജെ. കു​ര്യ​ൻ

കോ​ട്ട​യം: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ‌‌ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. യു​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യാ​കു​ക​യെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.

തി​രു​വ​ല്ല​യി​ലെ യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ൽ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല വേ​ദി​യി​ൽ ഇ​രി​ക്കെ​യാ​ണ് കു​ര്യ​ന്‍റെ പ്ര​സ്താ​വ​ന. എ​ന്താ​യാ​ലും ഫ​ലം വ​രു​മ്പോ​ൾ ന​മ്മ​ൾ ജ​യി​ക്കും. ര​മേ​ശ്‌ ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി ആ​കു​ക. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ക എ​ന്നാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്ക് സം​ശ​യം ഒ​ന്നു​മി​ല്ലെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് കു​ര്യ​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന.

Related posts

Leave a Comment