റഷ്യ യുക്രെയ്നിൽ പ്രയോഗിച്ചത് 600 മിസൈലുകൾ; കീവ് ലക്ഷ്യമാക്കി റഷ്യൻ പട; യു​ദ്ധ​ത്തി​ലൂ​ടെയോ അ​ല്ലെ​ങ്കി​ൽ ച​ർ​ച്ച​യി​ലൂ​ടെ​യോ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് പു​ടി​ൻ 


കീവ്: യു​ക്രെ​യ്നിന് യു​ദ്ധ​വി​മാ​നം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റ​ഷ്യ.യു​ക്രെ​യ്ൻ വ്യോ​മ​സേ​ന​യ്ക്ക് ത​ങ്ങ​ളു​ടെ എ​യ​ർ​ഫീ​ൽ​ഡു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​തൊ​രു രാ​ജ്യ​വും യു​ദ്ധ​ത്തി​ൽ പ്ര​വേ​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ സൈ​നി​ക വ​ക്താ​വ് ഇ​ഗോ​ർ കൊ​നാ​ഷെ​ങ്കോ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ൽ ല​ക്ഷ്യം നേ​ടു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ പ​റ​ഞ്ഞു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. യു​ക്രെ​യ്നി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ല. യു​ദ്ധ​ത്തി​ലൂ​ടെ​യും അ​ല്ലെ​ങ്കി​ൽ ച​ർ​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

സേവനം പൂർണമായി നിർത്തി
യുക്രെയ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ് ഫോ​മാ​യ നെ​റ്റ​്ഫ്ലി​ക്സും ഹ്ര​സ്വ വീ​ഡി​യോ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​കും റ​ഷ്യ​യി​ലെ സേ​വ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി.

യുക്രെയ്​നി​ൽ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സേ​വ​നം നി​ർ​ത്തു​ക​യാ​ണെ​ന്ന് നെ​റ്റ്ഫ്ലി​ക്സ് വ​ക്താ​വ് പ​റ​ഞ്ഞ​താ​യിട്ടാണ് റി​പ്പോ​ർ​ട്ട് വരുന്നത്. ​

യു​എ​സ് ക്ര​ഡി​റ്റ് കാ​ർ​ഡ്, പേ​യ്മെ​ന്‍റ് ഭീ​മന്മാ​രാ​യ അ​മേ​രി​ക്ക​ൻ എ​ക്സ്പ്ര​സും റ​ഷ്യ​യി​ലെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. റ​ഷ്യ​യി​ലേ​യും ബെ​ലാ​റു​സി​ലേ​യും പ്ര​വ​ർ​ത്ത​മാ​ണ് അ​മേ​രി​ക്ക​ൻ എ​ക്സ്പ്ര​സ് നി​ർ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള റ​ഷ്യ​യു​ടെ ബാ​ങ്കു​ക​ളി​ലും സേ​വ​നം ല​ഭ്യ​മാ​കി​ല്ല.

ധ​ന​കാ​ര്യ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ വി​സ​യും മാ​സ്റ്റ​ർ​കാ​ർ​ഡും നേ​ര​ത്തെ ത​ന്നെ റ​ഷ്യ​യു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു.

യു.​എ​സ്. മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​ക​ളാ​യ ഇ​വ കാ​ർ​ഡ് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടി​ലെ ആ​ഗോ​ള കു​ത്ത​ക​ക​ളാ​ണ്.യുക്രെയ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് റ​ഷ്യ​യി​ലെ ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​രു ക​ന്പ​നി​ക​ളും അ​റി​യി​ച്ചു.

റ​ഷ്യ​ൻ ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ച കാ​ർ​ഡു​ക​ൾ ഇ​നി​മേ​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​മെ​ന്ന് ര​ണ്ടു ക​ന്പ​നി​ക​ളും അ​റി​യി​ച്ചു.

വി​ദേ​ശ​ത്തെ ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ച വി​സ, മാ​സ്റ്റ​ർ​ കാ​ർ​ഡു​ക​ളി​ൽ റ​ഷ്യ​യി​ലും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വി​ല്ല. റ​ഷ്യ​യി​ലു​ള്ള ഇ​രു​നൂ​റോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് കാ​ർ​ഡു​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്ന് മാ​സ്റ്റ​ർ​കാ​ർ​ഡ് പ​റ​ഞ്ഞു. കാ​ലാ​വ​ധി ക​ഴി​യും​വ​രെ ര​ണ്ടു കാ​ർ​ഡു​ക​ളും റ​ഷ്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് റ​ഷ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കും എ​സ്ബെ​ർ​ബാ​ങ്കും അ​വ​കാ​ശ​പ്പെ​ട്ടു.

കീവ് ലക്ഷ്യമാക്കി റഷ്യൻ പട
അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​നു ശേ​ഷം റ​ഷ്യ ഇ​തു​വ​രെ യുക്രെയ്നി​ൽ 600 മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. യുക്രെയ്​നി​ൽ റ​ഷ്യ യു​ദ്ധ ശ​ക്തി​യു​ടെ 95 ശ​ത​മാ​നം പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ടെ​ന്നും യു​എ​സ് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വീണ്ടും യുദ്ധം രൂക്ഷമാക്കാൻ ഒരുങ്ങുകയാണ് റഷ്യൻ പട. കീവിൽ യുക്രെയ്ൻ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്പ് ശക്തമായതിനാൽ ഇതുവരെ കീവിൽ ആധിപത്യം പുലർത്താൻ റഷ്യയ്ക്കായിട്ടില്ല.

എണ്ണ സംഭരണശാല തകർത്തു
യുക്രെയ്നിൽ ലുഹാൻസ്കിയിലുള്ള എണ്ണ സംഭര ണശാല റഷ്യൻ സൈന്യം തകർത്തതായി റിപ്പോർട്ടു കൾ വരുന്ന.ു. തീ പടരുന്നു.

Related posts

Leave a Comment