സ്ഥിരം തടയണ വേണണെന്ന ആവശ്യം ഇതുവരേയും പരിഗണിച്ചില്ല;  താ​ത്കാ​ലി​ക ത​ട​യ​ണ പൊ​ട്ടി   എ​ടാ​ട്ടു​മ്മ​ലി​ലേ​ കൃഷിയിടത്തേക്ക്  ഉ​പ്പു​വെ​ള്ളം ക​യ​റു​ന്നു ; ആശങ്കയോടെ കർഷകർ

തൃ​ക്ക​രി​പ്പൂ​ർ: സ്ഥി​രം ത​ട​യ​ണ​യോ ക്രോ​സ് ബാ​റോ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തു​നി​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ സ​മ്മാ​നി​ച്ച് താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​യും ചോ​ർ​ന്നു തു​ട​ങ്ങി. കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​ത് ദു​രി​ത​മാ​യ​ത്.

ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന വേ​ള​യി​ൽ ഉ​ളി​യം പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്ക് ത​ട​ഞ്ഞു നി​ർ​ത്തേ​ണ്ട ത​ലി​ച്ചാ​ല​ത്തെ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും മ​റി​ഞ്ഞെ​ത്തു​ന്ന വെ​ള്ളം എ​വി​ടെ​യും ത​ട​യ​പ്പെ​ടു​ന്നി​ല്ല. ഇ​ത് നെ​ൽ​ക​ർ​ഷ​ക​രെ ക​ഷ്ട​ത്തി​ലാ​ക്കു​ക​യാ​ണ്.

എ​ടാ​ട്ടു​മ്മ​ലി​ലെ വ​യ​ലു​ക​ള​യി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ചു താ​ൽ​ക്കാ​ലി​ക ത​ട​യ​ണ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ചി​രു​ന്നു ഇ​പ്പോ​ൾ അ​ത് പൊ​ട്ടി ഉ​പ്പു​വെ​ള്ളം ഒ​ഴു​കി എ​ത്തു​ക​യാ​ണ് വ​യ​ലു​ക​ളി​ൽ. സ്ഥി​രം ത​ട​യ​ണ നി​ർ​മാ​ണം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും അ​ന​ക്ക​മൊ​ന്നു​മി​ല്ല.

Related posts