തോല്‍വിയ്ക്കു കാരണം ഇവിഎം അട്ടിമറിയെന്ന് ഊര്‍മിള മതോണ്ഡ്കര്‍ ! ഊര്‍മിള പരാജയപ്പെട്ടത് മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ക്ക്…

തന്റെ പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയെന്ന് ആരോപിച്ച് നോര്‍ത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ഡ്കര്‍. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മിള പറഞ്ഞു.

കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. ഗോപാല്‍ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഊര്‍മിളയ്ക്കു ലഭിച്ചത് 176000 വോട്ടുകളാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്.

Related posts