‘ഉ​രു’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്, പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി


ജാ​ലി​യ​ൻ ക​ണാ​ര​ൻ എ​ന്ന വേ​ഷ​പ്പ​ക​ർ​ച്ച​യി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം പി​ടി​ച്ച പ്ര​ശ​സ്ത സി​നി​മാ ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ ത​ന്‍റെ മു​ഖ പു​സ്ത​ക പേ​ജി​ലൂ​ടെ ‘ഉ​രു’ സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

സി​നി​മ​യി​ൽ ഉ​രു തൊ​ഴി​ലാ​ളി​യും മ്യൂ​സി​ക് ബാ​ൻ​ഡ് അം​ഗ​വു​മാ​യ അ​ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ൾ മ​നോ​ഹ​ര​മാ​ക്കി​യ അ​ജ​യ് ക​ല്ലാ​യി​യു​ടെ പോ​സ്റ്റ​റാ​ണ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ​ത്.

ഉ​രു ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ തി​യ​റ്റ​റു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. ഇ .എം അ​ഷ്‌​റ​ഫ് ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്ത ചി​ത്ര​ത്തി​ൽ മാ​മു​ക്കോ​യ, മ​ഞ്ജു പ​ത്രോ​സ്, കെ.യു മ​നോ​ജ് എ​ന്നി​വ​രാ​ണു മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

സാം​സ് പ്രൊ​ഡ​ക്ഷന്‍റെ ബാ​ന​റി​ൽ മ​ൻ​സൂ​ർ പ​ള്ളൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് . സു​ബി​ൻ എ​ട​പ്പ​ക​ത്ത്, എ.സാ​ബു എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ.

Related posts

Leave a Comment