അദ്ദേഹം ജനുവിനായ വ്യക്തിയായിരിക്കണം ! ജീവിത പങ്കാളിയ്ക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് അഹാന പറയുന്നതെങ്ങനെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍. കൃഷ്ണകുമാറിന്റെ നാലു മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഇവരെല്ലാം പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും ചെയ്തു. ആദ്യം അഹാനയായിരുന്നു സിനിമയില്‍ എത്തിയത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാന്‍സികയും സിനിമയില്‍ എത്തുകയായിരുന്നു.

ലൂക്കയില്‍ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാന്‍സിക അവതരിപ്പിച്ചത്.

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്.

എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവര്‍ നല്ല കണ്ടന്റുകളുമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെന്‍ഡിംഗില്‍ ഇടം പിടിക്കാറുമുണ്ട്.

ഇപ്പോഴിത അഹാന ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആയി മാറുന്നത്. വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ചാണ് അഹാന പറയുന്നത്.

അഹാനയുടെ വാക്കുകള്‍ ഇങ്ങനെ…എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ് ഞാന്‍.

വീട്ടില്‍ എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുക ആണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്.

ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്നാണ് അഹാന പറയുന്നത്.

ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിന് ആയിരുന്നു മറുപടി.

ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു.

പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അമ്മ സിന്ധുവിനോടൊപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു.

വെറൈറ്റി കണ്ണട ധരിച്ച് ധരിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്.

ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.

Related posts

Leave a Comment