കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബസില്‍ കയറിയാല്‍ പണം നല്‍കേണ്ടെങ്കിലും സീറോ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാതെയുള്ള യാത്ര കുറ്റകരമാണ്. 500 രൂപ പിഴ ലഭിക്കാം.
സ്ത്രീകള്‍ക്കൊപ്പം അഞ്ചിനും- 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. അതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം.
ടിക്കറ്റ് ചാര്‍ജ് നല്കേണ്ടന്നതൊഴിച്ചാല് സ്റ്റോപ്പ്, സംവരണ സീറ്റുകള്‍ തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു പഴയതുപോലെ തന്നെയാണ്.
ജില്ലയിൽ ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു വൈക്കത്താണ്. കുറവ് ബസുകള്‍ പാലാ, എരുമേലി ഡിപ്പോകളിലാണ്.
വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.
