നരകക്കുഴി പോസ്റ്റിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ ന​ര​ക​ക്കു​ഴി​യാ​ണെ​ന്നു പ​റ​യു​ന്ന പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ക്കു പ്ര​ശം​സ​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്. ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യ​മാ​ണെ​ന്നും ത​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

നേ​ര​ത്തേ ഇ​ന്ത്യ​യും ചൈ​ന​യും ന​ര​ക​ക്കു​ഴി​ക​ളാ​ണെ​ന്നാ​രോ​പി​ക്കു​ന്ന കു​ടി​യേ​റ്റ​വി​രു​ദ്ധ റേ​ഡി​യോ അ​വ​താ​ര​ക​ൻ മൈ​ക്കി​ൾ സാ​വേ​ജി​ന്‍റെ പ്ര​സ്താ​വ​ന ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സാ​വേ​ജ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും ഒ​ന്പ​താം മാ​സം അ​മേ​രി​ക്ക​യി​ലെ​ത്തി പ്ര​സ​വി​ക്കു​ക​യും കു​ട്ടി​ക്ക് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് കു​ടു​ബാം​ഗ​ങ്ങ​ളെ അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി സാ​വേ​ജ് ആ​രോ​പി​ക്കു​ന്നു.

ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും ലാ​പ്ടോ​പ് ഏ​ന്തി​യ ഗു​ണ്ട​ക​ളാ​ണ്. മാ​ഫി​യ​ക്കാ​രേ​ക്കാ​ൾ വ​ലി​യ ദോ​ഷ​മാ​ണ് അ​വ​ർ അ​മേ​രി​ക്ക​യ്ക്കു ചെ​യ്തി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ക്കാ​രെ ര​ണ്ടാം ക്ലാ​സ് പൗ​ര​ന്മാ​രാ​യി​ട്ടാ​ണ് അ​വ​ർ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​ടെ​ക് ക​ന്പ​നി​ക​ളി​ൽ വെ‍​ള്ള​ക്കാ​രെ ജോ​ലി​ക്കെ​ടു​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള പി​ന്തു​ണ താ​ൻ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും സാ​വേ​ജ് പ​റ​യു​ന്നു.

Related posts

Leave a Comment