വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി  ഇന്ന് കവളപ്പാറയിൽ; പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ഒന്നരലക്ഷത്തോളം പേർ;  ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം​പേ​ർ. 965 ക്യാ​ന്പു​ക​ളി​ലാ​യി 155796 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ല​പ്പു​റം വ​യ​നാ​ട് കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് .

ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പ്പെ​ട്ട​ലി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം​കു​ടി ഇ​ന്നു ക​ണ്ടെ​ത്തി. കി​ഷോ​ർ എ​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു ല​ഭി​ച്ച​തി​ലൊ​ന്ന്. ക​വ​ള​പ്പാ​റ​യി​ൽ ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 35 ആ​യി. ഇ​നി 24 പേ​രെ​ക്കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്താ​നു​ണ്ട്. പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും ഇ​നി​യും ക​ണ്ടെ​ത്തി​യി​ല്ല. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ​യി.

ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​വ​ള​പ്പാ​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​മ​ല (55), സു​കു​മാ​ര​ൻ (63), രാ​ധാ​മ​ണി 58 എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന് വൈ​കീ​ട്ട് ക​വ​ള​പ്പാ​റ​യി​ലെ​ത്തും. ദു​രി​താ​ശ്വാ​സ ക്യാ​മ്പും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.

Related posts