മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; അ​റ​സ്റ്റു​ക​ള്‍​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

 

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. പ്ര​ദീ​പ് കു​മാ​ർ എ​ന്ന വ്യ​ക്തി​യാ​ണു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി വ്യ​ക്തി സ്വാത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തെ എ​തി​ർ​ത്താ​ണ് ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്.

“മോ​ദി​ജി ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്’’​എ​ന്നാ​യി​രു​ന്നു മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ എ​ഴു​തി​യി​രു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് 24 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ 21ൽ ​അ​ധി​കം കേ​സു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment