ഹ​മാ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ; വെ​ടി​നി​ർ​ത്തി​ല്ലെ​ന്ന് ഹ​മാ​സും; സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ 

ഗാ​സ: ഹ​മാ​സി​നെ​തി​രേ മു​ഴു​വ​ൻ ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

സം​ഘ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം സ​മാ​ധാ​നാ​ന്ത​രീ​ക്ഷം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​സ്ര​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഗാ​സ മു​ന​ന്പി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​ക​യും ചെ​യ്തു.സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന യു​എ​ൻ ആ​വ​ശ്യ​ത്തെ നി​ര​സി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലി​ന് ഇ​ല്ലെ​ന്ന് ഹ​മാ​സും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​മാ​ന​സ് ഡെ​പ്യൂ​ട്ടി ത​ല​വ​ൻ മൗ​സ അ​ബു മ​ർ​സൂ​ഖ് പ​റ​ഞ്ഞു.

ഇ​രു​കൂ​ട്ട​രും ആ​ക്ര​മ​ണം നി​ർ​ത്തി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ യു​എ​ൻ ര​ക്ഷാ​സ​മി​തി ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

യു​എ​ൻ യോ​ഗ സ​മ​യ​ത്തും ഹ​മാ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ തു​ട​ർ​ന്നി​രു​ന്നു.ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​രു​നൂ​റോ​ള​മാ​ണ്.

അ​ന്പ​തി​ലേ​റെ കു​ട്ടി​ക​ളും ഇ​തി​ൽ​പ്പെ​ടു​ന്നു. എ​ണ്‍​പ​തു ത​വ​ണ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഗാ​സ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ.

ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല അ​പ്പാ​ടെ ത​ക​ർ​ന്നു. ഹ​മാ​സ് ചീ​ഫ് യ​ഹി​യ അ​ൽ സി​ൻ​ഹ​റി​ന്‍റെ വീ​ടും വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത​താ​യി സൈ​ന്യം പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ
പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ച് ഇ​രു​പ​ക്ഷ​ലും സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് യു​എ​ൻ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ലെ സാ​ധാ​ര​ണ​ക്കാ​രെ ഉ​ന്നം​വ​ച്ച് ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​വും ഇ​സ്ര​യേ​ലി​ന്‍റെ തി​രി​ച്ച​ടി​യും ക​ന​ത്ത ന​ഷ്ട​ങ്ങ​ളാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഘ​ർ​ഷ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ മ​ല​യാ​ളി​യാ​യ സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട വി​വ​രം ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ടി.​എ​സ്. തി​രു​മൂ​ർ​ത്തി സ​ഭ​യെ അ​റി​യി​ച്ചു. ആ​ക്ര​മ​ണം നി​ർ​ത്ത​ണ​മെ​ന്ന് ബ്രി​ട്ട​നും ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment