വ​ഫ​യു​ടെ ലൈ​സ​ൻ​സ് ഉ​ട​ൻ സ​സ്‌​പെ​ൻ​ഡ് ചെ​യ്യി​ല്ല; പി​ഴ​യ​ട​ച്ചി​രു​ന്നെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​പ്പോ​ള്‍ സ​സ്‌​പെ​ൻ​ഡ് ചെ​യ്യി​ല്ല. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ഫ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കും. അ​മി​ത​വേ​ഗ​ത്തി​ന് ന​ൽ​കി​യ നോ​ട്ടീ​സി​ന് വ​ഫ പി​ഴ അ​ട​ച്ചി​രു​ന്നു. പി​ഴ അ​ട​ച്ച​ത് കു​റ്റ​കൃ​ത്യം അം​ഗീ​ക​രി​ച്ച​തി​ന് തെ​ളി​വെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.

കേ​സി​ലെ ഒ​ന്നാം​പ്ര​തി ശ്രീ​റാ​മി​ന്‍റെ ലൈ​സ​ൻ​​സ് മാ​ത്ര​മാ​ണ് ഇ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ശ്രീ​റാം മ​റു​പ​ടി ന​ല്‍​കാ​ത്ത സാ​ഹ​ച​ര​ര്യ​ത്തി​ലാ​ണ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. ഈ ​മാ​സം മൂ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ശ്രീ​റാം നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നു തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി​ഒ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ശ്രീ​റാ​മി​ന്‍റെ​യും വ​ഫ​യു​ടെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ വൈ​കി​യോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി അറിയിച്ചു. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts