‘കോ​ട്ട​ത്ത​ല അ​ഖി​ൽ മോ​നെ, കു​ടി​ച്ച വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലാ​ത്ത ഒ​രു നാ​വാ​ട്ട​ക്കാ​ര​ൻ മാ​ത്ര​മാ​ണ് നീ’: അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രേ അ​ധി​ക്ഷേ​പ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ

സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രെ വീ​ണ്ടും അ​ധി​ക്ഷേ​പ​വു​മാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ. കു​ടി​ച്ച വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളാ​ത്ത ഒ​രു നാ​വാ​ട്ട​ക്കാ​ര​ൻ മാ​ത്ര​മാ​ണ് അ​ഖി​ൽ മാ​രാ​രെ​ന്ന് സ​ത്യ​ഭാ​മ.

‘‘ബി​ഗ് ബോ​സ് എ​ന്ന മൂ​ന്നാം​കി​ട പ​രി​പാ​ടി ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല. ഈ ​പ​യ്യ​ന്‍റെ ചെ​റി​യ ചെ​റി​യ അ​ഭി​മു​ഖ​ങ്ങ​ൾ ഇ​ട​യ്ക്ക് കാ​ണാ​റു​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ക്കെ പ​ണ്ട് മാ​ങ്ങ വി​റ്റു ന​ട​ന്നി​രു​ന്ന ക​ഥ​യും, ജ്യൂ​സ് അ​ടി​ച്ച് ന​ട​ന്നി​രു​ന്ന ക​ഥ​യും കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ‘മ​നു​ഷ്യ​ർ’ ആ​യി​ട്ടു​ള്ള ആ​ളു​ക​ൾ ഒ​രു​പോ​ലെ വെ​റു​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലാ​ണ് നീ ​കാ​ലു വ​ച്ച​തെ​ങ്കി​ലും നൂ​റ് ശ​ത​മാ​നം നീ ​കാ​ര​ണം കോ​ൺ​ഗ്ര​സി​ന്‍റെ കൂ​ടെ നി​ന്ന് അ​വ​രെ നീ ​പു​റ​കി​ൽ നി​ന്നും കു​ത്തി വീ​ഴ്ത്തി, നി​ന്‍റെ സ്വ​ന്തം താ​ല്പ​ര്യ​ത്തി​നു വേ​ണ്ടി നീ ​മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി.

ഇ​പ്പോ​ൾ പ​റ​യു​ന്നു, ബി​ജെ​പി​യു​ടെ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ വി​യോ​ജി​പ്പു​ണ്ടെ​ന്ന്‌. അ​ങ്ങ​നെ​യെ​ങ്കി​ൽ കോ​ട്ട​ത്ത​ല അ​ഖി​ൽ മോ​നെ നി​ന്നെ കു​ടി​ച്ച വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലാ​ത്ത ഒ​രു നാ​വാ​ട്ട​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്ന് നി​ന്‍റെ അ​മ്മ​യേ​ക്കാ​ൾ പ്രാ​യ​മു​ള്ള എ​നി​ക്ക് ഈ ​കേ​ര​ള സ​മൂ​ഹ​ത്തോ​ട് ഒ​ച്ച​ത്തി​ൽ വി​ളി​ച്ചു പ​റ​യേ​ണ്ട​താ​യി വ​രും.’’ എ​ന്ന് ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​വും അ​ഖി​ലി​നെ വി​മ​ർ​ശി​ച്ച് സ​ത്യ​ഭാ​മ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നൊ​ന്നും മ​റു​പ​ടി​യു​മാ​യി അ​ഖി​ൽ എ​ത്തി​യി​ട്ടി​ല്ല.

അ​ഖി​ൽ മാ​രാ​ർ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ആ​ദ്യ​വി​മ​ർ​ശ​നം. ചാ​ണ​ക​ത്തി​ൽ ച​വി​ട്ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ച്ച​വ​രെ അ​ഖി​ൽ മാ​രാ​ർ ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​വ​രെ ല​ഭി​ച്ച എ​ല്ലാ ഉ​യ​ർ​ച്ച​ക​ളും ഈ​യൊ​രു തി​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ തീ​രു​മെ​ന്നും സ​ത്യ​ഭാ​മ അ​ന്ന് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment