സർക്കാർ മാറി പാലവും..!  വ​ള്ളി​ക്ക​ടയിൽ പാ​ലം  വരുമെന്ന  നാട്ടുകാരുടെ കാത്തിരിപ്പിന്  വർഷങ്ങളുടെ പഴക്കം ; സർക്കാർ മാറിയതോടെ പാലത്തിന്‍റെ നിർമാണം അനിശ്ചിതത്വത്തിലായി

മൂ​വാ​റ്റു​പു​ഴ: സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ വ​ള്ളി​ക്ക​ട പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.​ആ​ര​ക്കു​ഴ-​ആ​വോ​ലി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​ള്ളി​ക്ക​ട ക​ട​വി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നി​ർ​മാ​ണം വൈ​കു​ന്ന​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാണു ബു​ദ്ധി​മു​ട്ടു​ന്നത്.

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ട​ത്തു സ​ർ​വീ​സാ​ണ് നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യം. മ​ഴ​ക്കാ​ല​മാ​യാ​ൽ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​ന്ന​തോ​ടെ ജീ​വ​ൻ പ​ണ​യം വച്ചാണു യാ​ത്ര. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ന​ടു​ക്ക​ര പൈ​നാ​പ്പി​ൾ ഫാ​ക്ട​റി, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ക​ട​ത്തു സ​ർ​വീ​സി​ല്ലെ​ങ്കി​ൽ 10 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചു വേ​ണം ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു നാ​ട്ടു​കാ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നു മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മു​ൻ​കൈ​യെ​ടു​ത്ത് പാ​ലം നി​ർ​മി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 14 കോ​ടി​യു​ടെ ബ​ജ​റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ലം നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ പണം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഭ​ര​ണം മാ​റി​യ​തോ​ടെ പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ചു​വ​പ്പു നാ​ട​യി​ൽ കു​രു​ങ്ങി. പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ ഇ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. പാലത്തിനു പു​റ​മെ പെ​രു​വം​മു​ഴി-​ആ​വോ​ലി പു​തി​യ ബൈ​പ്പാ​സ് റോ​ഡും പൂ​ർ​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ എ​റ​ണാ​കു​ളം റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ ബൈ​പ്പാ​സ് റോ​ഡ് പ്ര​യോ​ജ​ന​പ്പെ​ടും. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പാ​ലം നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts