കൃത്യം 12ന് എത്തും..! ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ലെ സ​ദ്യ ​ഉ​ണ്ണാ​ന്‍ വാ​ന​ര​പ്പ​ട;‌ ലോക ശ്രദ്ധയാകർഷിച്ച വാനരന്മാരെക്കുറിച്ച് പഠിക്കാൻ ജപ്പാൻ നരവംശ ശാസ്ത്രജ്ഞർ

vanarar-sadhya-lകോ​ന്നി: കോ​ന്നി ക​ല്ലേ​ലി​ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ല്‍ സ​ദ്യ​യു​ണ്ണാ​ന്‍ ദി​വ​സ​വും എ​ത്തു​ന്ന​ത് എ​ഴു​പ​തോ​ളം വാ​ന​ര​ന്‍​മാ​ര്‍.പ്ര​കൃ​തി​യാ​ണ് ദൈ​വം എ​ന്ന​താ​ണ് കാ​വി​ലെ സ​ങ്ക​ല്‍​പം. ജീ​വ​ജാ​ല​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​ഴി​പാ​ട്. ഹ​നു​മാ​ന്‍റെ പ്രീ​തി​യ്ക്കാ​യാ​ണ് വാ​ന​ര​യൂ​ട്ട് ന​ട​ത്തു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 ഓ​ടെ വ​ന​ത്തി​ല്‍ നി​ന്ന് വാ​ന​ര​ന്‍​മാ​ര്‍ സ​ദ്യ​യു​ണ്ണാ​ന്‍ എ​ത്തും. അ​ച്ച​ട​ക്ക​ത്തോ​ട​യാ​ണ് ഇ​വ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. 501 രൂ​പ​യാ​ണ് സ​ദ്യ​യു​ടെ വ​ഴി​പാ​ട് തു​ക​യാ​യി ഭ​ക്ത​ര്‍ ന​ല്‍​കേ​ണ്ട​ത്. വാ​ന​ര സ​ദ്യ​യ്ക്കാ​യി പ്ര​ത്യേ​ക ക​ല​വ​റ ക്ഷേ​ത്ര​ത്തി​ലു​ണ്ട്. മീ​നു​ക​ള്‍​ക്കും ഇ​വി​ടെ സ​ദ്യ ന​ല്‍​കാ​റു​ണ്ട്.

ഭ​ക്ത​ജ​ന​ങ്ങ​ള്‍ വ​ഴി​പാ​ടാ​യി എ​ന്നും വാ​ന​ര​ന്മാ​ര്‍​ക്ക് സ​ദ്യ ന​ല്‍​കി വ​രു​ന്നു. പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ചോ​റും ക​റി​ക​ളും ചേ​ര്‍​ന്നു​ള്ള വാ​ന​ര സ​ദ്യ ലോ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്നു.ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ന​രവം​ശ ശാ​സ്ത്ര​ജ്ഞര്‍ കാ​വി​ലെ സ​ദ്യ​ഉ​ണ്ണാ​ന്‍ എ​ത്തു​ന്ന വാ​ന​ര​ന്മാ​രെ പ​ഠ​ന വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts