ഇന്ത്യക്ക് പിങ്ക് ബോൾ ടെ​​​​സ്റ്റ്

ഗോ​​​​ൾ​​​​ഡ് കോ​​​​സ്റ്റ് (ഓ​​​​സ്ട്രേ​​​​ലി​​​​യ): 15 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ-​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ വ​​​​നി​​​​താ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും.

ഒ​​​​രു മ​​​​ത്സ​​​​ര​​​​മാ​​ണു പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്. ശ​​​​ക്ത​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണു മി​​​​താ​​​​ലി രാ​​​​ജും കൂ​​​​ട്ട​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ​​​​ത്തെ ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര 2-1ന് ​​​​ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റാ​​​​ണ്. 2017 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​ദ്യ​​​​മാ​​​​യി ഡേ-​​​​നൈ​​​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്.

ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റി​​​​ന് ഇ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​രു​​​​ടീ​​​​മിനും അ​​​​ധി​​​​കം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്താ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ മാ​​​​ര​​​​ക​​​​മാ​​​​യ പേ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യെ വീ​​​​ഴ്ത്ത​​​​ാമെ​​​​ന്നാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​.

ഏ​​​​ഴു വ​​​​ർ​​​​ഷ​​ത്തി​​നു​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ ടെ​​​​സ്റ്റി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ സ​​​​മ​​​​നി​​​​ല നേ​​​​ടാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​യി. 2006ലാ​​​​ണ് ഇ​​​​ന്ത്യ​​​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ടെ​​​​സ്റ്റി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്.

ര​​​​ണ്ടു ടീ​​​​മി​​​​ലും ക​​​​ളി​​​​ക്കാ​​​​രി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ടെ മി​​​​താ​​​​ലി രാ​​​​ജും ജു​​​​ലാ​​​​ൻ ഗോ​​​​സ്വാ​​​​മി​​​​യും ഇ​​​​പ്പോ​​​​ഴും ടീ​​​​മി​​​​ലെ പ്ര​​​​ധാ​​​​ന താ​​​​ര​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്നു.

Related posts

Leave a Comment