വാ​യി​ക്കാ​ട​ൻ ബി​ജു​! വ​നി​താ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ബ​സു​ട​മ​യു​ടെ തെ​റി​യ​ഭി​ഷേ​കം; പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ക​ണ്ടം​വ​ഴി ഓ​ടി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സ​മ​യം ക​ഴി​ഞ്ഞെ​ത്തി​യ ബ​സി​ന്‍റെ ടെ​സ്റ്റ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന വ​നി​താ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കു ബ​സു​ട​മ​യു​ടെ തെ​റി​യ​ഭി​ഷേ​കം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​ത്താ​ണി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം.

മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഉ​ട​മ വാ​യി​ക്കാ​ട​ൻ ബി​ജു​വാ​ണ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ് െപ​ക്ട​റെ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി പ്പെ​ടു​ത്തു​ക​യും പ​ര​സ്യ​മാ​യി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ​യാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സ​മ​യം. ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ ബി​ജു​വി​ന്‍റെ ബ​സി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് പ​ന്ത്ര​ണ്ട​ര​യോ​ടെ തി​രി​കെ​പ്പോ​കാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ ബി​ജു രേ​ഖ​ക​ളും കൊ​ണ്ട് വീ​ണ്ടും എ​ത്തി. സ​മ​യം ക​ഴി​ഞ്ഞ​താ​യി അ​റി​യി​ച്ച് അ​ടു​ത്ത​ദി​വ​സം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു അ​സ​ഭ്യ​വ​ർ​ഷം. തെ​റി​കേ​ട്ട് ഓ​ടി​യ ഉ​ദ്യോ​ഗ​സ്ഥ വാ​ഹ​ന​ത്തി​ൽ ക​യ​റി​യെ​ങ്കി​ലും പി​ൻ​തു​ട​ർ​ന്നെ​ത്തി​യ ഉ​ട​മ വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​റ​യു​ന്നു.

ഒ​പ്പ​മു​ണ്ടാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഉ​ട​മ ഗ്രൗ​ണ്ടി​നു പി​റ​കു​വ​ശ​ത്തു​കൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts