അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ച്ചു;വി.​ഡി. സ​തീ​ശ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ്

 

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ് സ്പീ​ക്ക​റെ സ​മീ​പി​ച്ചു. പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ പു​ന​ര്‍​ജ​നി​ക്ക് വേ​ണ്ടി വി​ദേ​ശ സ​ഹാ​യം തേ​ടി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം.

അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ച്ചു​വെ​ന്നും ഇ​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ജി​ല​ന്‍​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു.

നി​ല​വി​ല്‍ ഔ​ദ്യോ​ഗിക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്പീ​ക്ക​ര്‍ ഗു​ജ​റാ​ത്തി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന്‌​ ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​ക​യു​ള്ളു.

Related posts

Leave a Comment