സ്റ്റാർവേണേ പണം വേണം; ബാ​റു​ക​ളു‌​ടെ സ്റ്റാ​ർ പ​ദ​വി​ക്കാ​യി കോ​ഴ; സി​ബി​ഐ റെ​യ്ഡി​ൽ 55 ല​ക്ഷം ക​ണ്ടെ​ത്തി

കൊ​ച്ചി: ബാ​റു​ട​മ​ക​ള്‍ സ്റ്റാ​ര്‍ പ​ദ​വി​ക്കാ​യി ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​ഴ​യാ​യി പ​ണം ന​ല്‍​കി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. കേ​ന്ദ്ര ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​ഴ ന​ല്‍​കി​യ​ത്. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ലും ഏ​ജ​ന്‍റു​മാ​രു​ടെ വീ​ടു​ക​ളി​ലും സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി.

ഇ​ന്ത്യ ടൂ​റി​സം ചെ​ന്നൈ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ജ്ഞ​യ് വാ​ട്‌​സി​നും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ രാ​മ​കൃ​ഷ്ണ​യ്ക്കു​മാ​ണ് പ​ണം കോ​ഴ​യാ​യി ന​ല്‍​കി​യ​ത്.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യ സ​ജ്ഞ​യ് വാ​ട്‌​സി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ 55 ല​ക്ഷ​ത്തോ​ളം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​രു​വ​രെ​യും സി​ബി​ഐ നാ​ളു​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ സ​ഞ്ജ​യ് വാ​ട്‌​സി​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ വ​ച്ചാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ഫോ​ണി​ല്‍ നി​ന്ന് ഏ​ജ​ന്‍റു​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ​യും മ​റ്റു കോ​ഴ ഇ​ട​പാ​ടി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ സി​ബി​ഐ​ക്ക് ല​ഭി​ച്ചു.ചെ​ന്നൈ​യി​ലു​ള്ള ഇ​ന്ത്യ ടൂ​റി​സ​ത്തി​ന്‍റെ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സാ​ണ് കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​റു​ക​ള്‍​ക്കും ഹോ​ട്ട​ലു​ക​ള്‍​ക്കും സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment