വി.​ഡി.സ​തീ​ശ​ന്‍ മുഖത്തടിച്ചു, പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണി; ഗുരുതര വെ​ളി​പ്പെ​ടു​ത്തലുമായി സ്വ​കാ​ര്യ ബ​സു​ട​മ  അനിൽകുമാർ

പ​റ​വൂ​ര്‍ സ്വ​ദേ​ശി
കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മ​ര്‍​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും തു​ട​ര്‍​ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണെ​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി സ്വ​കാ​ര്യ ബ​സു​ട​മ രം​ഗ​ത്ത്.

പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക്ക​ര സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് വ​ട​ക്കേ​ക്ക​ര​യി​ലെ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​തീ​ശ​ൻ മ​ർ​ദി​ച്ച​തെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ പത്രസ മ്മേളനത്തിൽ ആരോ പിച്ചു.

തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ൽ ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യ​ത്.

പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്ന് ഭീ​ഷ​ണ​യു​ണ്ടെ​ന്നും അ​നി​ല്‍​കു​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.2013ല്‍ ​ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് ബ​സ് വാ​ങ്ങു​ക​യും ഇ​തി​ല്‍ താ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ക​യും ചെ​യ്തി​രു​ന്നു.

പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​നൊ​പ്പം വി.​ഡി. സ​തീ​ശ​ന്‍റെ പ​റ​വൂ​രി​ലെ ഓ​ഫീ​സി​ലെ​ത്തി ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ക്കു​ക​യും ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യെ അ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ് താ​നെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ത​ന്നോ​ട് പ​റ​ഞ്ഞു.പി​ന്നീ​ട് 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഇ​ക്കാ​ര്യം ഓ​ര്‍​മി​പ്പി​ച്ചു.

ജ​ന​ങ്ങ​ളോ​ട് താ​ന്‍ ഇ​തൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​ത് കേ​ട്ട വി.​ഡി. സ​തീ​ശ​ന്‍ ത​ന്നെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment