വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന സ​തീ​ശ​ന് ആ​ശം​സ​ക​ൾ; വ​ന​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി എ.​കെ.​ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന വി.​ഡി.​സ​തീ​ശ​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് വ​ന​ത്തി​ൽ ഒ​രു​ക്കി ന​ൽ​കാം.

കെ.​സു​ധാ​ക​ര​ന്‍റെ ആ​ഗ്ര​ഹ​വും അ​തു​ത​ന്നെ​യ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന സ​തീ​ശ​ന്‍റെ ആ​ഗ്ര​ഹം ന​ട​ക്കി​ല്ല. എ​ന്നാ​ൽ വ​ന​വാ​സ​ത്തി​നു പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മെ​ങ്കി​ലും ന​ട​ക്ക​ട്ടെ​യെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും.

എ​ല​ത്തൂ​രി​ൽ ത​നി​ക്കെ​തി​രെ അ​പ​ര​നെ നി​ർ​ത്തി​യ​ത് എ​ൻ​ഡി​എ​യും യു​ഡി​എ​ഫു​മാ​ണ്. എ​ല​ത്തൂ​രി​ൽ താ​ൻ വി​ജ​യി​ക്കും. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Related posts

Leave a Comment