ചാ​ൾ​സ് രാ​ജാ​വി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്ന ആ​ഡം​ബ​ര കൊ​ട്ടാ​ര​ത്തി​ൽ 12 മു​റി​ക​ളി​ലാ​യി ‘ക​ഞ്ചാ​വ് തോ​ട്ടം’; പോ​ലീ​സ് റൈ​ഡ്

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ്ലാ​സ് ഗ്ലി​ൻ​ലി​ഫോ​ൺ മാ​ൻ​ഷ​നി​ൽ ക​ഞ്ചാ​വ് തോ​ട്ടം ക​ണ്ടെ​ത്തി. നോ​ർ​ത്ത് വെ​യി​ൽ​സ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ടം പി​ടി​ച്ചെ​ടു​ത്ത​ത്. ബ്രി​ട്ട​ന്‍റെ രാ​ജാ​വ് ചാ​ൾ​സി​ന് ഒ​രി​ക്ക​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച കൊ​ട്ടാ​ര​മാ​ണി​ത്. ഒ​രു​കാ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക് വേ​ദി​യാ​യി​രു​ന്ന പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്.

ഗ്വി​നെ​ഡി​ലെ കേ​ർ​ണാ​ർ​ഫോ​ണി​ന​ടു​ത്തു​ള്ള ഗ്രേ​ഡ് I ലി​സ്റ്റ​ഡ് മാ​ന​ർ ഹൗ​സി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ റൈ​ഡി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ടം പി​ടി​ച്ചെ​ടു​ത്ത​ത്. നൂ​റി​ല​ധി​കം മു​റി​ക​ളു​ള്ള വീ​ടാ​ണി​ത്.

കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യാ​യി​ൽ ഏ​ക​ദേ​ശം 12 മു​റി​ക​ളി​ലാ​യി​ട്ട് ന​ട്ടു​വ​ള​ർ​ത്തി​യ കൃ​ഷി​യാ​ണ് പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ ചെ​ടി​ക​ളും വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​വ​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment