പ​മ്പാ​ന​ദീ​ത​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​യു​ടെ ക​ര​ക​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ കാ​മ​റ സ്ഥാ​പി​ച്ച് ക​ണ്ടെ​ത്തി, അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

‘ന​വ​കേ​ര​ളം വൃ​ത്തി​യു​ള്ള കേ​ര​ളം’ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘ശു​ചി​ത്വ ഹ​ര്‍​ത്താ​ല്‍’ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ണ്‍ പ്ലാ​നിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ ഒ​ന്ന് കോ​ഴ​ഞ്ചേ​രി ആ​ണെ​ന്നും പു​തി​യ പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment