ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ക​ടു​ത്ത വേ​ദ​ന​യ്ക്ക് ആ​ശ്വാ​സ​മെ​ന്ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തു​വ​ന്നു.

മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദ്ദം മ​രു​ന്നു​ക​ളാ​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ക​ഴു​ത്തി​ലെ ക​ശേ​രു​ക്ക​ളി​ൽ ഉ​ണ്ടാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് വേ​ദ​ന​യ്ക്ക് കാ​ര​ണം.​യാ​ത്ര അ​നു​വ​ദി​ക്കാ​ൻ ആ​കാ​ത്ത​ത് കൊ​ണ്ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണാ ജോ​ർ​ജി​നെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment